Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊളംബോ തീരത്ത്​...

കൊളംബോ തീരത്ത്​ ചരക്കു കപ്പലിന്​ തീപിടിച്ചു

text_fields
bookmark_border
കൊളംബോ തീരത്ത്​ ചരക്കു കപ്പലിന്​ തീപിടിച്ചു
cancel

ചെന്നൈ: കൊളംബോ തീരത്തെത്തിയ ഇന്ത്യൻ ചരക്കു കപ്പലിന് തീപിടിച്ചു.  എംള വി ഡാനിയേൽ എന്ന കാർഗോ കപ്പലിലാണ് കഴിഞഞ ദിവസം രാത്രി വൻ അഗ്നിബാധയുണ്ടായത്.
ശ്രീലങ്കൻ തീരത്തു നിന്ന് 11 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പലിന് തീപിടിച്ചത്. തീപിടിക്കാനുള്ള കാരണം വ്യകതമല്ല.

കപ്പലിൽ നിന്നുള്ള അടിയന്തര സന്ദേശത്തെ തുടർന്ന് ഇന്ത്യൻ നാവികസേനയുടെ െഎ.എൻ.എസ് ഗാരിയൽ,െഎ.എൻ.എസ് ദർശക് എന്നീ കപ്പലുകളെത്തി രക്ഷാപ്രവർത്തനം നടത്തി. തീരസംരക്ഷണ സേനയുടെ അഗ്നിശമനാ ദൗത്യമുള്ള ഷൂർ എന്ന കപ്പലും രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു. ശ്രീലങ്കൻ നാവികസേനയും സഹകരിച്ചിരുന്നു. മണിക്കൂറുകൾക്കുള്ളിൽ സ്ഥിതികൾ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coast guardcargo ship
News Summary - Cargo Ship MV Daniela On Fire Off Colombo Coast
Next Story