മലിനജലം ജലേസ്രാതസ്സുകളിലേക്ക്; കാരറ്റ് കഴുകുന്ന യന്ത്രങ്ങൾ സീൽവെച്ചു
text_fieldsrepresentative image
ഗൂഡല്ലൂർ: കാരറ്റ് കഴുകുന്നവർ വെള്ളം മലിനപ്പെടുത്തുന്നതായി ഉയർന്ന പരാതിയെത്തുടർന്ന് അധികൃതർ മിന്നൽ പരിശോധന നടത്തി.
കുന്നൂർ, കോത്തഗിരി, ഊട്ടി, കേത്തി, പാലട, മുത്തോര ഭാഗങ്ങളിൽ ധാരാളം കർഷകരാണ് കാരറ്റ് കഴുകുന്ന യന്ത്രം സ്ഥാപിച്ചിരിക്കുന്നത്. കാരറ്റ് കഴുകുന്നവെള്ളവും ചളിയും സമീപത്തെ തോടുകളിലും ജലേസ്രാതസ്സുകളിലേക്കും ഒഴുകിയെത്തി ശുദ്ധജലം മലിനമാവുന്നതായി പരാതി ഉയർന്നിരുന്നു.
ഇതേത്തുടർന്നാണ് റവന്യൂ അധികൃതർ പരിശോധന നടത്തിയത്. കുന്നൂരിനു സമീപം രണ്ടു യന്ത്രങ്ങൾ സീൽചെയ്തു.
അതേസമയം, അധികൃതരുടെ മുന്നറിയിപ്പില്ലാത്ത നടപടി പച്ചക്കറി കർഷകരെ പ്രയാസത്തിലാക്കി. കാരറ്റ് കഴുകി മാർക്കറ്റിലെത്തിക്കാൻ കഴിയാതെ പ്രതിസന്ധിയിലായതായി കർഷകർ പരാതിപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.