ട്രെയിനിൽ നിന്ന് വീണയാളെ തോളിലേറ്റി പൊലീസുകാരൻ ഒാടിയത് ഒന്നര കിലോമീറ്റർ
text_fieldsഹൊഷൻഗാബാദ്: ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ് റെയിൽവേ ട്രാക്കിനു സമീപം കിടന്നയാളെ ചുമലിൽ എടുത്ത് പൊല ീസുകാരൻ ഒാടിയത് ഒന്നര കിലോമീറ്റർ.
മധ്യപ്രദേശിലെ ഹൊഷാൻഗാബാദ് റെയിൽവേ സ്റ്റേഷന് ഒന്നര കിലോമീറ്റർ അക ലെയായിരുന്നു സംഭവം. ഒരാൾ ട്രെയിനിൽ നിന്നു വീണ വിവരമറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു പൂനം ബില്ലോർ എന്ന പൊലീസുകാരൻ. റെയിൽവേ ഗേറ്റിൽ നിന്ന് ഏറെ അകലെയായതിനാൽ ആംബുലൻസോ മറ്റ് വാഹനങ്ങളോ ലഭ്യമായില്ല.
പരിക്കേറ്റയാളെ കൊണ്ടുപോകാൻ മറ്റ് മാർഗമൊന്നുമില്ലാതെ വന്നതോടെ പൂനം ബില്ലോർ ഇയാളെ ചുമലിൽ എടുക്കുകയായിരുന്നു. റെയിൽവേ ട്രാക്കിലൂടെ ഒാടി ഹൊഷൻഗാബാദ് റെയിൽവേ സ്റ്റേഷനിൽ എത്തിക്കുകയും തുടർന്ന് ഹെൽത്ത് സെൻറിലേക്ക് മാറ്റുകയുമായിരുന്നു. തലക്ക് പരിക്കേറ്റ ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
#WATCH: Police constable Poonam Billore ran for more than a kilometer along the railway tracks with an injured man on his shoulders in Hoshangabad today, after the ambulance couldn't reach the spot to rescue the man who had fell down from a train. #MadhyaPradesh pic.twitter.com/SqpdjgBZnd
— ANI (@ANI) February 23, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.