അസ്താനയുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായിരുന്ന സി.ബി.െഎ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനക്കെതിരെ കോടികളുടെ അഴിമതിക്കേസ് അന്വേഷിച്ച ഉദ്യോഗ സ്ഥനെ സ്ഥലംമാറ്റി. സി.ബി.െഎ ജോയൻറ് ഡയറക്ടർ വി. മുരുകേശ്വരനെയാണ് ഡയറക്ടറുടെ താൽക്കാലിക ചുമതലയുള്ള എം. നാഗേശ്വർ റാവു മാറ്റിയത്.
താൽക്കാലിക ചുമതലയുള്ള സി.ബി.െഎ ഡയറക്ടർ പ്രധാന തീരുമാനങ്ങൾ എടുക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെയാണ് അസ്താനക്കെതിരായ അന്വേഷണം പൂർത്തിയാകുന്നതിനു മുേമ്പ ഉദ്യോഗസ്ഥനെ മാറ്റിയത്. നേരത്തേ, കോടികൾ കൈക്കൂലി വാങ്ങിയ സംഭവം അന്വേഷിക്കുന്നതിനിടയിലാണ് സി.ബി.െഎ ഡയറക്ടറായിരുന്ന അലോക് വർമേയാട് അവധിയിൽ പോകാൻ കേന്ദ്രം ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.