ചീഫ് ജസ്റ്റിസിനെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച ബംഗാൾ സ്വദേശിക്കെതിരെ കേസ്
text_fieldsകൊൽക്കത്ത: ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്തു. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ സ്വദേശി സുജിത് ഹൽദാറിനെതിരെയാണ് കേസെടുത്തത്.
ചീഫ് ജസ്റ്റിസിനെ മനഃപൂർവം അപകീർത്തിപ്പെടുത്താനും സുപ്രീം കോടതിയുടെ അന്തസിനെ ആക്രമിക്കാനും അവിശ്വാസം ഇളക്കിവിടാനും പൊതുസമാധാനം തകർക്കാനും ലക്ഷ്യമിട്ടാണ് സുജിത് ഹൽദർ സമൂഹമാധ്യമത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് എക്‌സ് പോസ്റ്റിൽ പറഞ്ഞു.
സുജിത് ഹൽദറിനെതിരെ കൃഷ്ണഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു.
ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സെപ്റ്റംബർ ഏഴിന് പശ്ചിമ ബംഗാൾ പൊലീസ് അറിയിച്ചിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവരെ കുറിച്ച് സമൂഹമാധ്യമത്തിൽ ചിലർ അപകീർത്തികരവും അടിസ്ഥാനരഹിതവുമായ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പൊലീസ് എക്‌സ് പോസ്റ്റിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.