ഹാഥറസ് സന്ദർശനം: ചന്ദ്രശേഖർ ആസാദിനും 400 പേർക്കുമെതിെര കേസെടുത്ത് യു.പി പൊലീസ്
text_fieldsന്യൂഡൽഹി: ഹാഥറസ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെതിരെ കേസെടുത്ത് യു.പി പൊലീസ്. നിരോധനാജ്ഞ ലംഘിച്ച് സംഘടിച്ചുവെന്നാരോപിച്ചാണ് കേസ്. ആസാദിനും സംഘത്തിലുണ്ടായിരുന്ന 400 പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. പകർച്ചവ്യാധി നിയന്ത്രണ നിയമം ഉൾപ്പെടെ ചുമത്തിയാണ് ആസാദിനുംസംഘത്തിനും എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഉത്തർപ്രദേശിലെ ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പോകുന്നതിനിടെ ആസാദിനെയും സംഘത്തെയും യു.പി പൊലീസ് രണ്ടു തവണ തടഞ്ഞിരുന്നു. തുടർന്ന് ആസാദും സംഘവും പ്രതിഷേധിക്കുകയും പിന്നീട് ജാഥയായി കിലോമീറ്ററോളം നടക്കുകയും ചെയ്തു.
കാൽനട ജാഥ തടഞ്ഞ െപാലീസ് ചന്ദ്രശേഖർ ആസാദിനെ കുടുംബത്തെ കാണാൻ അനുവദിച്ചെങ്കിലും അദ്ദേഹത്തിനൊപ്പം 10 പേരെ മാത്രമേ കൂടെ കൊണ്ടുപോകാനാകൂ എന്ന് അറിയിച്ചു. അനുയായികൾക്കൊപ്പം അഞ്ചു കിലോമീറ്റർ നടന്നാണ് ആസാദ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്.
പെൺകുട്ടിയുടെ കുടുംബത്തിന് ഭീഷണിയുണ്ടെന്നും വൈ കാറ്റഗറി സുരക്ഷയൊരുക്കണമെന്നും ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.