പൗരത്വ സമരം: ഖാലിദ് സൈഫിക്കെതിരെ മൂന്നാമത്തെ എഫ്.ഐ.ആര്
text_fieldsന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിലെ സജീവ സാന്നിധ്യവും സംഘാടകനുമായിരുന്ന ഖാലിദ് സൈഫിക്കെതിരെ ഡല്‍ഹി പൊലീസ് മറ്റൊരു എഫ്.ഐ.ആര് കൂടി രജിസ്റ്റര്‍ ചെയ്തു.
പൗരത്വ സമരത്തിനെതിരെ സംഘ് പരിവാര്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അഴിച്ചുവിട്ട വംശീയാതിക്രമത്തിെൻറ ഭാഗമായി ഖജൂരിഖാസില്‍ നടന്ന കലാപത്തിന്‍െറ കുറ്റമാണ് യുനൈറ്റഡ് എഗന്‍സ്റ്റ് ഹേറ്റ് സ്ഥാപക നേതാവ് ഖാലിദ് സൈഫിക്കെതിരെ ആരോപിച്ചിരിക്കുന്നത്.
ഫെബ്രുവരി 26 മുതല്‍ ജയിലില്‍ കഴിയുന്ന ഖാലിദ് സൈഫിയെ പുതിയ കേസില്‍ ചോദ്യം ചെയ്യുന്നതിനായി രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ശാഹീന്‍ ബാഗ് മാതൃകയില്‍ സമാധാനപരമായ സമരത്തിെൻറ സംഘാടനത്തില്‍ പങ്കുവഹിച്ച ഖാലിദ് സൈഫി കലപാത്തിെൻറ മറവില്‍ പൊലീസ് സമര പന്തല്‍ പൊളിച്ചുനീക്കുന്നതു കണ്ട് ചോദിക്കാന്‍ ചെന്നപ്പോഴാണ് പിടികൂടിയത്. പിന്നീട് പൊലീസിെൻറ ക്രൂരമായ പീഡനത്തിനിരയായ സൈഫിയെ കോടതിയില്‍ ഹാജരാക്കിയത് രണ്ടു കാലുകളും തല്ലിയൊടിച്ച നിലയിലായിരുന്നു.
കലാപമടങ്ങും മുമ്പ് അറസ്റ്റിലായ ഖാലിദ് സൈഫിയും കോണ്‍ഗ്രസ് വനിത നേതാവും കൗണ്‍സിലറുമായ ഇശ്റത്ത് ജഹാനുമാണ് പൗരത്വ സമരത്തിെൻറ പേരില്‍ ആദ്യം വേട്ടയാടപ്പെട്ട നേതാക്കള്‍. ഇരുവരെയും പ്രതിയാക്കി യു.എ.പി.എ ചുമത്തുകയും ചെയ്തു. ഇതേ എഫ്.ഐ.ആറില്‍ പ്രതി ചേര്‍ത്ത എസ്.ഐ.ഒ നേതാവ് ആസിഫ് ഇഖ്ബാല്‍ തന്‍ഹയുടെ ജാമ്യപേക്ഷ പരിഗണിച്ചപ്പോള്‍ ഒരു ഭാഗത്തേക്കു മാത്രമാണ് അന്വേഷണം നടക്കുന്നതെന്ന് കോടതി ഡല്‍ഹി പൊലീസിനെ വിമര്‍ശിച്ചിരുന്നു.
പിഞ്ച്റ തോഡിെൻറ ഗുലിഫ്ഷാ ഖാതൂന്‍, സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍, ശിഫാഉര്‍റഹ്മാന്‍, നടാഷ നര്‍വല്‍, ദേവാംഗന കലിത എന്നിവരെയും ഇതേ കേസിലാണ് യു.എ.പി.എ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.