ഭീഷണിപ്പെടുത്തി പണം തട്ടൽ; ദാവൂദിനും സഹോദരങ്ങൾക്കും എതിരെ കുറ്റപത്രം
text_fieldsമുംബൈ: ബിൽഡറെ ഭീഷണിപ്പെടുത്തി മൂന്നുകോടി രൂപ ആവശ്യപ്പെട്ട കേസിൽ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം, സഹോദരങ്ങളായ അനീസ് ഇബ്രാഹിം, ഇഖ്ബാൽ കസ്കർ എന്നിവർെക്കതിരെ താണെ പൊലീസ് കുറ്റപത്രം നൽകി. കഴിഞ്ഞ ഒക്ടോബറിൽ ബിൽഡറുടെ പരാതിയിൽ താണെ പൊലീസിെൻറ ആൻറി എക്സ്റ്റോർഷൻ സെല്ലാണ് കേസെടുത്തത്.
വ്യാഴാഴ്ചയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്ന് ആൻറി എക്സ്േറ്റാർഷൻ സെൽ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഗൊറായിൽ 38 ഏക്കർ ഭൂമി ഇടപാടിൽ മൂന്നുകോടി രൂപ നൽകണമെന്നും അല്ലാത്തപക്ഷം വധിക്കുമെന്നുമായിരുന്നു ഭീഷണി. ഭീഷണിപ്പെടത്തി പണംതട്ടൽ, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ താണെയിലെ മറ്റൊരു ബിൽഡറുടെ പരാതിയിൽ ദാവൂദിെൻറ ഇളയ സഹോദരൻ ഇഖ്ബാൽ കസ്ക്കറെ താണെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടയിൽ ദാവൂദ്, അനീസ് എന്നിവരുടെ പങ്ക് തെളിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇഖ്ബാൽ കസ്കർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.