അഴിമതിയുടെ തെളിവുകൾ നശിപ്പിച്ചു; ഡൽഹി ചീഫ് സെക്രട്ടറിക്കെതിരെ കേസ്
text_fieldsന്യൂഡൽഹി: ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാറിനും അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥൻ വൈ.വി.വി.ജെ. രാജശേഖറിനുമെതിരെ പൊലീസ് കേസെടുത്തു. ഉത്തരാഖണ്ഡ് അൽമോര നഗരത്തിലുള്ള കോടതിയാണ് ഇവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. പ്ലസന്റ് വാലി ഫൗണ്ടേഷൻ എന്ന സംഘടന നൽകിയ പരാതി പരിഗണിക്കവെയാണ് കേസെടുത്ത് അന്വേഷണം നടത്താൻ റവന്യൂ പൊലീസിന് കോടതി ഉത്തരവ് നൽകിയത്.
ദാദാകട ഗ്രാമത്തില്‍ പ്ലസന്റ് വാലി ഫൗണ്ടേഷന്‍ നടത്തുന്ന സ്‌കൂളിലേക്ക് അധികൃതർ നാലു പേരെ അയച്ചെന്നും അവര്‍ സന്നദ്ധ സംഘടന (എന്‍.ജി.ഒ) യുടെ ജോയിന്റ് സെക്രട്ടറിയുടെ ഓഫിസ് ചേംബർ തകര്‍ത്തെന്നുമാണ് പ്ലസന്റ് വാലി ഫൗണ്ടേഷന്റെ ആരോപണം. അതിനു ശേഷം അഴിമതി നടത്തിയതിന്റെ തെളിവുകളടങ്ങിയ ഫയലുകളും രേഖകളും പെന്‍ ഡ്രൈവുകളും ഇവർ കൊണ്ടുപോയെന്നും ആരോപണമുണ്ട്.
വിജിലന്‍സിലും മറ്റു അന്വേഷണ ഏജന്‍സികള്‍ക്കും കൊടുത്ത പരാതികള്‍ പിന്‍വലിക്കണമെന്ന് പറഞ്ഞ് എന്‍.ജി.ഒ അധികൃതരെ ഭീഷണിപ്പെടുത്തി. നേരത്തേ എഴുതി തയ്യാറാക്കി കൊണ്ടുവന്ന രേഖകളില്‍ പരാതിക്കാരനെ നിര്‍ബന്ധിച്ച് ഒപ്പിടാന്‍ ശ്രമിച്ചു. പ്രതിരോധിച്ചപ്പോള്‍ ഡ്രോയറിലുണ്ടായിരുന്ന 63000 രൂപ മോഷ്ടിച്ചെന്നും പരാതിക്കാരന്‍ പറയുന്നു. ഉത്തരവിനെ തുടര്‍ന്ന് ഗോവിന്ദ്പുര്‍ റവന്യൂ പൊലീസ് സബ് ഇന്‍സ്‌പെക്ടറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 392, 447, 120ബി, 504, 506 വകുപ്പുകളും എസ്.സി എസ്.ടി നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.