മാധ്യമ പ്രവർത്തകരുടെ കോവിഡ് പരിശോധന തടഞ്ഞ എം.എൽ.സിക്കെതിരെ കേസ്
text_fieldsമണ്ഡ്യ: മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആഭിമുഖ്യത്തിൽ നടത്തിയ കോവിഡ് 19 പരിശോധന തടഞ്ഞ കർണാടക എം.എൽ.സിക്കും മകനു ം മൂന്ന് സഹായികൾക്കുമെതിരെ പൊലീസ് കേസെടുത്തു. ജനതാദൾ (സെക്യുലർ) എം.എൽ.സി കെ.ടി. ശ്രീകണ്ഠേ ഗൗഡയാണ് വസതിക്കടുത്തുള്ള അംബേദ്കർ ഭവനിൽ കോവിഡ് പരിശോധന നടത്തുന്നത് തടഞ്ഞത്.
ഗൗഡ, മകൻ കൃഷിക്, കൂട്ടാളികൾ എന്നിവർ പരിശോധന ക്യാമ്പ് തടഞ്ഞെന്നും മാധ്യമ പ്രവർത്തകരെയും സംഘാടകരെയും ചീത്ത വിളിച്ചെന്നും കൈയേറ്റം ചെയ്തെന്നുമാണ് കേസ്. പ്രദേശത്ത് വൈറസ് പകരുമെന്ന് ആരോപിച്ചായിരുന്നു എം.എൽ.സിയും കൂട്ടരും പരിശോധന ക്യാമ്പിൽ അതിക്രമം കാട്ടിയത്. സർക്കാർ നിർദേശ പ്രകാരം ജില്ല ഭരണകൂടവും വാർത്താവിനിമയ വകുപ്പും ചേർന്നാണ് മാണ്ഡ്യയിലെ മാധ്യമ പ്രവർത്തകർക്ക് കോവിഡ് 19 പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.