Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജന്മദിനത്തിൽ സൗജന്യ...

ജന്മദിനത്തിൽ സൗജന്യ റേഷൻ നൽകാൻ ആളുകളെ വിളിച്ചുകൂട്ടിയ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്​

text_fields
bookmark_border
lockdown
cancel

മുംബൈ: മഹാരാഷ്​ട്രയിൽ ലോക്​ഡൗൺ നിയമങ്ങൾ ലംഘിച്ചതിന്​ ബി.ജെ.പി എം.എൽ.എക്കെതിരെ കേസെടുത്തു. ജന്മ ദിനത്തിൽ സൗജന ്യ റേഷൻ നൽകാമെന്ന്​ പറഞ്ഞ്​ ആളുകളെ സ്വന്തം വസതിയിൽ വിളിച്ചുകൂട്ടിയതിനാണ് ദാദാറാവു കെച്ചെ എന്നയാൾക്കെതിരെ​ ക േസ്​. വാർധ ജില്ലയിലെ അർവി പ്രദേശത്തെ എം.എൽ.എയായ കെച്ചെ ഞായറാഴ്​ച രാവിലെ ഒമ്പത്​ മണിക്കാണ്​ പ്രദേശത്തെ പാവപ്പെട്ടവരോടും തൊഴിലാളികളോടും ത​​െൻറ വീട്ടിന്​ പുറത്ത്​ ഒരുമിച്ചുകൂടാൻ ആവശ്യപ്പെട്ടത്​.

എം.എൽ.എയുടെ വാഗ്​ദാനം കേട്ടതും നൂറുകണക്കിന്​ ആളുകൾ വസതിക്കു മുമ്പിൽ സാമൂഹിക അകലംപോലും പാലിക്കാതെ തടിച്ചുകൂടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഇത്​ പ്രദേശത്തെ ചിലർ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ ജില്ലാ കലക്​ടർ ഉടൻ തന്നെ ജനങ്ങളെ പിരിച്ചുവിടാൻ ഉത്തരവിട്ടു. പൊലീസെത്തിയാണ്​ ജനങ്ങളെ പ്രദേശത്ത്​ നിന്നും മാറ്റിയത്​.

ഇന്ത്യയിലെ കോവിഡ്​ 19 ഹോട്​സ്​പോട്ടായി മഹാരാഷ്ട്ര തുടരവേ, ജില്ലാ ഭരണകൂടത്തി​​​െൻറ അനുമതി പോലുമെടുക്കാതെയുള്ള എം.എൽ.എയുടെ നടപടിയെ അധികൃതർ ശക്​തമായി വിമർശിച്ചു. എം.എൽ.എക്കെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം പൊലീസിന്​ നോട്ടീസും നൽകി. പിന്നാലെ പൊലീസ്​ ദാദാറാവു കെച്ചെക്കെതിരെ കേസെടുക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtrabjp mlaindia newscovid 19
News Summary - Case against Maharashtra BJP MLA for violating lockdown norms-india news
Next Story