എൻ.ഡി.ടി.വിക്ക് കുരുക്കു മുറുക്കി റിലയൻസും സർക്കാറും
text_fieldsന്യൂഡൽഹി: മോദി സർക്കാറിെൻറ താൽപര്യങ്ങൾക്ക് വഴങ്ങാൻ മടിക്കുന്ന പ്രമുഖ വാർത്ത ചാനലായ എൻ.ഡി.ടി.വിക്ക് സർക്കാറും റിലയൻസും കുരുക്ക് മുറുക്കി. റഫാൽ പോർവിമാന ഇടപാടിെൻറ ഇന്ത്യൻ പങ്കാളിയാണ് റിലയൻസ്. റഫാൽ വിവാദത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് അനിൽ അംബാനി നയിക്കുന്ന റിലയൻസ് 10,000 കോടി രൂപയുടെ മാനനഷ്ട കേസിന് നോട്ടീസ് കൊടുത്തു. ചാനലിന് 4300 കോടിയുടെ വിദേശനിക്ഷേപം സ്വീകരിക്കുന്നതിൽ ചട്ടങ്ങൾ ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും നോട്ടീസ് നൽകി.
സർക്കാറിന് സുഖകരമല്ലാത്ത വാർത്തകൾ അടിക്കടി വന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഒാൺലൈൻ വാർത്ത പോർട്ടലുകളായ ദ ക്വിൻറ്, ദ ന്യൂസ് മിനിറ്റ് എന്നിവയുടെ ഒാഫിസുകളിൽ ഏതാനും ദിവസം മുമ്പ് ആദായനികുതി വകുപ്പിെൻറ റെയ്ഡ് നടന്നിരുന്നു. 1637 കോടി രൂപയുടെ പ്രത്യക്ഷ വിദേശ നിക്ഷേപം സ്വീകരിച്ചതിൽ വിദേശ ധനവിനിമയ ചട്ടം ലംഘിച്ചെന്നാണ് അന്വേഷണത്തിൽ ബോധ്യപ്പെട്ടതെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വിശദീകരിച്ചു. 2732 കോടി രൂപയുടെ മറുനാടൻ നിക്ഷേപം സ്വീകരിക്കുന്നതിലും ചട്ടലംഘനമുണ്ട്.
എൻ.ഡി.ടി.വി സഹാധ്യക്ഷരായ പ്രണോയ് റോയ്, രാധിക റോയ്, മാധ്യമ പ്രവർത്തകൻ വിക്രം ചന്ദ്ര തുടങ്ങിയവർക്കാണ് നോട്ടീസ്. 600 കോടിയിൽ കവിഞ്ഞ പ്രത്യക്ഷ വിദേശനിക്ഷേപം സ്വീകരിക്കാൻ കേന്ദ്രമന്ത്രിസഭ സാമ്പത്തികകാര്യ സമിതിയുടെ അനുമതി വേണമെന്നിരിക്കേ, അനുമതിയില്ലാതെ 725 കോടി രൂപ സമാഹരിച്ചെന്നതാണ് ഒരു കുറ്റം. എന്നാൽ, സ്വതന്ത്രവും ന്യായയുക്തവുമായി മാധ്യമ പ്രവർത്തനം നടത്തുന്നതിെൻറ പേരിൽ തങ്ങളെ ലക്ഷ്യമിടുകയാണ് സർക്കാർ ചെയ്യുന്നതെന്നും സമ്മർദത്തിലൂടെ വരുതിയിലാക്കാനാണ് ശ്രമിക്കുന്നതെന്നും എൻ.ഡി.ടി.വി അധികൃതർ കുറ്റപ്പെടുത്തി. മറ്റുള്ളവർക്കുള്ള സന്ദേശം കൂടിയാണ് തങ്ങൾെക്കതിരായ നടപടി.
റഫാൽ പോർവിമാന ഇടപാടിൽ ഇന്ത്യൻ പങ്കാളിയായി വിമാനനിർമാണ മേഖലയിൽ പരിചയമൊന്നുമില്ലാത്ത റിലയൻസിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകളും പിന്നാമ്പുറ നീക്കങ്ങളും എൻ.ഡി.ടി.വി വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റിലയൻസിൽനിന്ന് 10,000 കോടിയുടെ അപകീർത്തി കേസിന് നോട്ടീസ് കിട്ടിയിരിക്കുന്നത്.
പ്രതിരോധ ഇടപാടിനെക്കുറിച്ച് പൊതുതാൽപര്യം മുൻനിർത്തി വാർത്ത നൽകുന്നവരെ ശ്വാസംമുട്ടിക്കുകയാണ് ഇതുവഴി ചെയ്യുന്നതെന്ന് എൻ.ഡി.ടി.വി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. പ്രണോയ് റോയ്, രാധിക റോയ് എന്നിവരുടെ വസതിയിൽ സി.ബി.െഎ കഴിഞ്ഞ വർഷം ജൂണിൽ റെയ്ഡ് നടത്തിയിരുന്നു.
ഒരു ദിവസത്തേക്ക് ചാനലിെൻറ സംപ്രേഷണം സർക്കാർ വിലക്കി. എന്നാൽ, കടുത്ത പ്രതിഷേധത്തെ തുടർന്ന് അത് പിൻവലിക്കേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.