കർക്കരെക്കെതിരായ പരാമർശം: പ്രജ്ഞ സിങ്ങിനെതിരെ കേസ്
text_fieldsഭോപ്പാൽ: മാലേഗാവ് സ്ഫോടന കേസിലെ പ്രതിയും ഭോപ്പാൽ ബി.ജെ.പി സ്ഥാനാർഥിയുമായ പ്രജ്ഞ സിങ് ഠാക്കൂറിനെതിരെ കേ സ്. മുംബൈ ഭീകരാക്രണണത്തിൽ വീരമൃത്യു വരിച്ച ഭീകര വിരുദ്ധ സേനാ തലവൻ ഹേമന്ത് കർക്കരെക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിൻെറ പേരിലാണ് കേസ്.
കോൺഗ്രസിൻെറ പരാതിയിൽ മധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്. നേരത്തെ സമാന പരാമർശത്തിൻെറ പേരിൽ തെരഞ്ഞെടുപ്പ് കമീഷൻ പ്രജ്ഞ സിങ്ങിന് നോട്ടീസയച്ചിരുന്നു.
തന്നെ വേട്ടയാടിയതിെൻറ കർമഫലമാണ് ഐ.പി.എസ് ഉദ്യോഗസ്ഥനായ കർക്കരെ അനുഭവിച്ചതെന്നും അദ്ദേഹത്തെ താൻ ശപിച്ചിരുന്നെന്നുമാണ് പ്രജ്ഞ സിങ് ഭോപാലിൽ ബി.ജെ.പി പ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞത്. പ്രസ്താവനക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ രംഗത്തുവരികയും ബി.ജെ.പി കൈവിടുകയും ചെയ്തതോടെ പ്രജ്ഞ സിങ് പ്രസ്താവന പിൻവലിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.