രാജസ്ഥാനിൽ 18കാരിയെ സ്കൂൾ ഡയറക്ടറും അധ്യാപകനും കൂട്ടബലാത്സംഗം ചെയ്തു
text_fieldsസിക്കാർ: രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ 18കാരിയെ സ്കൂൾ ഡയറക്ടറും അധ്യാപകനും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പൊലീസ്. സ്പെഷൽ ക്ലാസുണ്ടെന്ന വ്യാജേന പെൺകുട്ടിയെ സ്കൂളിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഇതെന്ന് കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.
പെൺകുട്ടി പിന്നീട് ഗർഭിണിയായതിനെ തുടർന്ന് ഷഹാപുര ടൗണിലെ ഒരു ക്ലിനിക്കിൽ ഇവർതന്നെ കൊണ്ടുപോയി ഗർഭഛിദ്രം നടത്തിയതായും സർക്ക്ൾ ഒാഫിസർ കുശാൽ സിങ് അറിയിച്ചു. അബോധാവസ്ഥയിലായ പെൺകുട്ടി ഇേപ്പാൾ ജെയ്പൂരിലെ ആശുപത്രിയിലാണ്.
സംഭവത്തിൽ സ്കൂൾ ഡയറക്ടർ ജഗദീഷ് യാദവ്, അധ്യാപകൻ ജഗത് സിങ് എന്നിവരെ അറസ്റ്റ് ചെയ്ത് ബലാത്സംഗക്കുറ്റവും സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭഛിദ്രം നടത്തിയെന്ന കുറ്റവും ചുമത്തി. അനധികൃത ഗർഭഛിദ്രം നടത്തുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തതിന് ഡോക്ടർ രഞ്ജിനി ശർമ, ഇയാളുടെ ഭാര്യ കനാൻ എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അബോധാവസ്ഥയിലായതിനാൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല. സ്കൂൾ ജീവനക്കാർതന്നെ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്ന നടുക്കുന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് പുതിയ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.