ഹരിദ്വാർ വിദ്വേഷ പ്രസംഗം: മതസമ്മേളന സംഘാടകനെതിരെയും കേസ്
text_fieldsന്യൂഡൽഹി: ഹരിദ്വാർ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് മതസമ്മേളനത്തിന്‍റെ ഓർഗനൈസർക്കെതിരെയും ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു. യതി നരസിംഹാനന്ദയെയാണ് കേസിൽ പ്രതി ചേർത്തത്. ഹരിദ്വാറിൽ നടന്ന ധർമ സൻസദ് പരിപാടിക്കിടെ ഹിന്ദുത്വ വാദികൾ മുസ്ലിം വംശഹത്യക്കും അവർക്കെതിരെ ആയുധമെടുക്കാനും ആഹ്വാനം ചെയ്തിരുന്നു.
പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിച്ചതിന് നരസിംഹാനന്ദക്കെതിരെ നേരത്തെയും കേസുകളുണ്ട്. ഇതോടെ കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ എണ്ണം അഞ്ചായി. വിദ്വേഷ പ്രസംഗത്തിൽ ആദ്യം കേസെടുക്കാൻ മടിച്ച പൊലീസ്, പ്രതിഷേധം കനത്തതോടെയാണ് നടപടിയെടുത്തത്.
സാഗർ സിന്ദു മഹാരാജ്, സാധ്വി അന്നപൂർണ, ധരം ദാസ്, ജിതേന്ദ്ര ത്യാഗി എന്നിവരെയാണ് നേരത്തെ കേസിൽ പ്രതി ചേർത്തത്. മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ആരാധനാലയത്തിന്‍റെ വിശുദ്ധി തകർക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 17 മുതൽ 20 വരെ നടന്ന പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.