കോൺഗ്രസ് എം.എൽ.എമാരെ പാർപ്പിച്ച റിസോർട്ടിന് എതിരെ കേസ്
text_fieldsഅഹ്മദാബാദ്: ഗുജറാത്തിൽ 65 കോൺഗ്രസ് എം.എൽ.എമാരെ പാർപ്പിച്ചിരിക്കുന്ന റിസോർട്ടിൽ ലോക്ഡൗൺ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് കേസ്.
രാജ്കോട്ടിലെ നീൽസിറ്റി റിസോർട്ട് ഉടമക്കും മാനേജർക്കും എതിരെ െപാലീസ് കേസെടുത്തു. തിങ്കളാഴ്ചക്കുമുമ്പ് വ്യവസ്ഥ ലംഘിച്ച് തുറന്നതിനാണ് റിസോർട്ടിനെതിരെ കേസ്.
ബി.ജെ.പിയുടെ ചാക്കിട്ടുപിടിത്തം തടയാൻ രാജ്കോട്ട്, അംബാജി, ആനന്ദ് എന്നിവിടങ്ങളിലെ റിസോർട്ടുകളിലാണ് കോൺഗ്രസ് എം.എൽ.എമാരെ പാർപ്പിച്ചിരിക്കുന്നത്.
19ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയായി എട്ട് എം.എൽ.എമാരാണ് രാജിവെച്ചത്. 182 അംഗ സഭയിൽ ബി.ജെ.പിക്ക് 103, കോൺഗ്രസിന് 65 വീതം അംഗങ്ങളുണ്ട്. നാല് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ അഭയ് ഭരദ്വാജ്, രമീള ബാര, കോൺഗ്രസിെൻറ ശക്തിസിങ് േഗാഹിൽ എന്നിവർ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്.
കോൺഗ്രസ് എം.എൽ.എമാരുടെ രാജിയെ തുടർന്ന് മൂന്നാമത്തെ സ്ഥാനാർഥി നരഹരി അമിെൻറ വിജയവും ബി.ജെ.പി ഉറപ്പിച്ചിരിക്കുകയാണ്. ഭരത്സിങ് സോളങ്കിയാണ് കോൺഗ്രസിെൻറ രണ്ടാമത്തെ സ്ഥാനാർഥി.
എന്നാൽ, ആറു പേരൊഴികെ, മറ്റുള്ള എം.എൽ.എമാർ വിവിധ റിസോർട്ടുകളിലാണെന്ന് കോൺഗ്രസ് വക്താവ് പറഞ്ഞു. ബ്ലാക്ക്മെയിൽ ചെയ്തും ഭീഷണിപ്പെടുത്തിയും പണം നൽകിയും എം.എൽ.എമാരെ ചാക്കിലാക്കാനാണ് ബി.ജെ.പി ശ്രമമെന്നും വക്താവ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.