വർഗീയ പരാമർശം; യു.പിയിൽ 'ഗാന്ധിയെ വെടിവെച്ച' ഹിന്ദുത്വ നേതാവിനെതിരെ കേസ്
text_fieldsഅലിഗഢ്: ഒരു സമുദായത്തിനെതിരെ വിവാദ പരാമർശം നടത്തിയതിന് ഉത്തർപ്രദേശിലെ അലിഗഢിൽ തീവ്ര ഹിന്ദുത്വ നേതാവിനെതിരെ കേസെടുത്തു.
അഖിൽ ഭാരത് ഹിന്ദി മഹാസഭയുടെ ദേശീയ സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന പൂജ ശകുൻ പാണ്ഡെ എന്ന സാധ്വി അന്നപൂർണക്കെതിരെയാണ് വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തിയതിന് അലിഗഡ് പൊലീസ് കേസെടുത്തത്.
രണ്ട് വർഷത്തിനിടെ രണ്ട് തവണ അലിഗഢ് പൊലീസ് വിവാദ പ്രസ്താവനകൾക്കെതിരെ പാണ്ഡെയെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും രണ്ട് കേസുകളിലും ജാമ്യം ലഭിച്ചു.
വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് പൂജ ശകുൻ പാണ്ഡെക്കെതിരെ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവർക്കെതിരെ ഐ.പി.സി സെക്ഷൻ 153A/153B/295A/298/505 പ്രകാരം ഗാന്ധിപാർക്ക് പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു.
കഴിഞ്ഞ വർഷം ഹരിദ്വാർ മത സമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന് ശകുൻ പാണ്ഡെക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തിരുന്നു.
2019ൽ അലിഗഡിൽ നടന്ന പരിപാടിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമക്ക് നേരെ വെടിയുതിർക്കുകയും നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്‌തും പൂജ ശകുൻ വാർത്തകളിൽ ഇടം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.