റൂട്ട് മർച്ചിൽ കോടതി ഉപാധികൾ ലംഘിച്ചു; ആർ.എസ്.എസുകാർക്കെതിരെ കേസ്
text_fieldsചെന്നൈ: കോയമ്പത്തൂരിൽ നടന്ന ആർ.എസ്.എസ് റൂട്ട് മാർച്ചിനിടെ ഉപാധികൾ ലംഘിച്ച മൂന്ന് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ സിറ്റി പൊലീസ് കേസെടുത്തു. കോയമ്പത്തൂർ ആർ.എസ്.എസ് മേഖല പ്രസിഡന്‍റ് സുകുമാർ, ജില്ലാ സെക്രട്ടറി മുരുകൻ, ജോയിന്‍റ് സെക്രട്ടറി ജയകുമാർ എന്നിവർക്കെതിരെയാണ് വി.എച്ച് റോഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കോയമ്പത്തൂർ ജില്ലയിൽ ആർ.എസ് പുരം, മേട്ടുപാളയം, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ആർ.എസ്.എസ് റൂട്ട് മാർച്ച്സംഘടിപ്പിച്ചത്. നഗരത്തിൽ നടന്ന റാലി പൊന്നയരാജപുരത്തുനിന്ന് ആരംഭിച്ച് ആർ.എസ് പുരം, ശുക്രവാർപേട്ട, തെലുങ്കുവീഥി വഴി രാജവീഥിയിൽ പൊതുയോഗത്തോടെ സമാപിച്ചു. മാർച്ചിൽ തമിഴ്നാട്ടിലെ സാംസ്കാരിക കായിക വിനോദമായ ‘ചിലമ്പാട്ട’ത്തിലെ വടികളും ആയുധങ്ങളുമായാണ് പ്രവർത്തകർ അണിനിരന്നത്. ഇത് സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് പൊലീസ് അറിയിച്ചത്.
തമിഴ്നാട്ടിൽ 45 കേന്ദ്രങ്ങളിലാണ് ആർ.എസ്.എസ് റൂട്ട് മാർച്ച് നടന്നത്. ഇവിടങ്ങളിൽ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.