തടഞ്ഞുവെച്ചെന്ന എം.എല്‍.എയുടെ പരാതിയില്‍ ശശികലക്കും പളനിസാമിക്കും എതിരെ കേസ്
text_fieldsചെന്നൈ: ശശികല കീഴടങ്ങിയതിനു പിന്നാലെ പന്നീര്‍സെല്‍വം- ശശികല വിഭാഗങ്ങള്‍ ബുധനാഴ്ച രാത്രി വീണ്ടും ഗവര്‍ണറെ കണ്ടു. 124 എല്‍.എല്‍.എമാരുടെ പിന്തുണയുള്ള തങ്ങളെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ശശികല വിഭാഗത്തിലെ നിയമസഭ കക്ഷിനേതാവ് എടപ്പാടി കെ. പളനിസാമി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.10 മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് പന്നീര്‍സെല്‍വം വിഭാഗം ഗവര്‍ണറെ കണ്ട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അനുമതി നല്‍കണമെന്ന അഭ്യര്‍ഥന ആവര്‍ത്തിച്ചു.
പിന്തുണക്കുന്ന എം.എല്‍.എമാരുടെ കത്ത് ഹാജരാക്കാന്‍ ഗവര്‍ണര്‍ ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എം.എല്‍.എമാരെ റിസോര്‍ട്ടില്‍നിന്ന് ഒഴിപ്പിച്ചശേഷമേ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു തീരുമാനം എടുക്കൂ എന്ന സൂചനയുമുണ്ട്. എം.എല്‍.എമാരെ തടവില്‍ പാര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് ബുധനാഴ്ചയും സംഘര്‍ഷമുണ്ടായി.
റിസോര്‍ട്ടില്‍ തടഞ്ഞുവെച്ചെന്ന മധുര സൗത്ത് എം.എല്‍.എ എസ്. ശരവണന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലക്കും നിയമസഭകക്ഷി നേതാവ് എടപ്പാടി കെ. പളനിസാമിക്കുമെതിരെ പൊലീസ് കേസെടുത്തു. ഇതേതുടര്‍ന്ന് റിസോര്‍ട്ടിലത്തെിയ പൊലീസ് എം.എല്‍.എമാരോട് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ അനുസരിച്ചില്ല.
അതിനിടെ, ജയലളിത പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ശശികലയുടെ അടുത്ത ബന്ധുക്കളായ ടി.ടി.വി. ദിനകരനെയും ഡോ. എസ്. വെങ്കടേഷിനെയും ശശികല തിരിച്ചെടുത്തു. മുന്‍ രാജ്യസഭാംഗംകൂടിയായ ദിനകരനെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും നിയമിച്ചു. ഇതിനിടെ, റിസോര്‍ട്ടില്‍നിന്ന് പുറത്തത്തെിയ മന്ത്രി നിലോഫര്‍ കപീല്‍ ഉള്‍പ്പെടെ വനിത എം.എല്‍.എമാര്‍ തങ്ങള്‍ സ്വതന്ത്രരാണെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.