ഇന്ത്യ-പാകിസ്താൻ മത്സരത്തിന് ഭീഷണി മുഴക്കി; സിഖ് വിഘടനവാദി നേതാവിനെതിരെ കേസ്
text_fieldsന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ മത്സരത്തിന് ഭീഷണി മുഴക്കിയ സംഭവത്തിൽ സിഖ് വിഘടനവാദി നേതാവിനെതിരെ കേസ്. ഗുർപത്‍വന്ത് സിങ് പന്നുവിനെതിരെയാണ് കേസ്. വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെ ഗുർപത്‍വന്ത് സിങ്ങിന്റെ ഭീഷണി വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടിയുണ്ടായത്.
അഹമ്മദാബാദ് സൈബർ ക്രൈം ഡി.സി.പി അജിത് രജിയാനാണ് കേസെടുത്ത വിവരം അറിയിച്ചത്. നിരവധി ഭീഷണി കോളുകൾ വരുന്നുവെന്ന് നിരവധി പ്രദേശവാസികളും അഹമ്മദാബാദ് പൊലീസിൽ പരാതി നൽകിയിരുന്നു. ഒക്ടോബർ 14നാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കുന്നത്.
ലോകകപ്പല്ല ഇന്ത്യയിൽ നടക്കുന്നത്. ലോക തീവ്രവാദി കപ്പാണ് രാജ്യത്ത് തുടങ്ങാൻ പോകുന്നത്. രക്തസാക്ഷി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ തങ്ങൾ പകരം ചോദിക്കുമെന്നാണ് റെക്കോർഡ് ചെയ്ത സന്ദേശത്തിൽ ഗുർപത്‍വന്ത് സിങ് വ്യക്തമാക്കുന്നത്.
2019 മുതൽ തന്നെ എൻ.ഐ.എ നിരീക്ഷണത്തിലുള്ള സിഖ് വിഘടനവാദി നേതാവാണ് പന്നു. ആ വർഷം തന്നെയാണ് അദ്ദേഹത്തിനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്. 2021 ഫെബ്രുവരി മൂന്നിന് പ്രത്യേക എൻ.ഐ.എ കോടതി പന്നുവിനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.