അനധികൃതമായി കോവിഡ് കെയർ സെൻററിൽ പ്രവേശിച്ച ബി.ജെ.പി നേതാവിനെതിരെ കേസ്
text_fieldsഅഗർത്തല: അനധികൃതമായി കോവിഡ് കെയർ സെൻററിൽ പ്രവേശിച്ച ബി.ജെ.പി നേതാവിനെതിരെ കേസ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പി.പി.ഇ കിറ്റുധരിച്ച് കോവിഡ് കെയർ സെൻററിൽ പ്രവേശിച്ച് ത്രിപുര മുൻ ആരോഗ്യമന്ത്രിയും എം.എൽ.എയുമായ സുധീപ് റോയ് ബർമൻ രോഗികളോട് വിവരങ്ങൾ തിരക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് സുധീപിൻെറ മണ്ഡലമായ അഗർത്തലയിലാണ് സംഭവം.
മതിയായ സുരക്ഷ ഉപകരണങ്ങൾ ധരിച്ച് ആരോഗ്യപ്രവർത്തകർക്ക് മാത്രമേ കോവിഡ് കെയർ സെൻററിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. എന്നാൽ ബി.ജെ.പി നേതാവ് അനധികൃതമായി പ്രവേശിച്ചതിനെതിരെ ജില്ല മജിസ്ട്രേറ്റ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കൂടാതെ രോഗവ്യാപനം തടയാൻ 14 ദിവസത്തേക്ക് ക്വാറൻറീനിൽ കഴിയാനും പശ്ചിമ ത്രിപുര ജില്ല മജിസ്ട്രേറ്റ് നിർദേശം നൽകി. എന്നാൽ ഗൂഢ ഉദ്ദേശമെന്ന് പറഞ്ഞ് എം.എൽ.എ നിരീക്ഷണത്തിൽേപാകാൻ വിസമ്മതിച്ചു.
അഗർത്തലയിലെ കോവിഡ് കെയർ സെൻററുകളെക്കുറിച്ച് വിമർശനം ഉയർത്തി കോവിഡ് രോഗികൾ രംഗത്തെത്തിയിരുന്നു. ഗർഭിണിയായ ഒരു യുവതി അസൗകര്യങ്ങൾ വിവരിച്ച് സമൂഹ മാധ്യമങ്ങളിൽ വിഡിയോ ഇടുകയും ചെയ്തിരുന്നു. തുടർന്ന് എം.എൽ.എ, ഭഗത്സിങ് യുബ ആവാസ് കോവിഡ് സെൻററിലെത്തുകയായിരുന്നു എം.എൽ.എ. അവിടെെയത്തിയ ശേഷം രോഗികളോട് സംസാരിക്കുകയും ഫലവർഗങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഇതേ തുടർന്ന് ജില്ല മജിസ്ട്രേറ്റ് സന്ദീപ് മഹാത്മെ എം.എൽ.എക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.
എന്നാൽ ആരോഗ്യ പ്രവർത്തകർ നൽകിയ പി.പി.ഇ കിറ്റ് ധരിച്ച് മതിയായ സുരക്ഷയോടെയാണ് കോവിഡ് സെൻററിൽ പ്രവേശിച്ചതെന്ന് എം.എൽ.എ പറഞ്ഞു. കോവിഡ് രോഗികളുമായി ഒരു മീറ്റർ അകലം പാലിച്ചു. സുരക്ഷക്കായി ഡോക്ടറുടെ നിർദേശ പ്രകാരം പി.പി.ഇ കിറ്റ് ധരിച്ചു. ആരോഗ്യ സേവന ഡയറക്ടറുടെയും മെഡിക്കൽ സൂപ്പർവൈസറുടെയും അറിവോടെയുമാണ് കോവിഡ് കെയർ സെൻററിൽ പ്രവേശിച്ചതെന്നും സുധീപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.