സനാതനധർമ പരാമർശം: ഉദയനിധിക്കെതിരെ മഹാരാഷ്ട്രയിലും കേസ്
text_fieldsമുംബൈ: സനാതനധർമത്തെ തുടച്ചുനീക്കണമെന്ന പരാമർശത്തിൽ ഡി.എം.കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലും കേസ്. വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസ്. കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ റാംപൂരിലും മതവികാരം വ്രണപ്പെടുത്തിയതിന് ഉദയനിധി സ്റ്റാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഉദയനിധിക്കൊപ്പം കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അതേസമയം വിവാദങ്ങൾ കനക്കുമ്പോഴും പറഞ്ഞ വാക്കിൽ ഉറച്ചുനിൽക്കുന്നുവെന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പരാമർശം. ഉദയനിധിയുടെ പരാമർശത്തെ പിന്തുണച്ച് തമിഴ്നാട് മുഖ്യമന്ത്രിയും ഉദയനിധിയുടെ പിതാവുമായ എം.കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. സനാതനധർമത്തെ മലേറിയ, കൊതുക്, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്നായിരുന്നു ഉദയനിധി സ്റ്റാലിൻറെ പരാമർശം. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോലിഷൻ കോൺക്ലേവിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻറെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.