കള്ളപ്പണം വെളുപ്പിക്കൽ കേസ്: ദിനകരനെതിരെ വിചാരണ തുടങ്ങി
text_fieldsചെന്നൈ: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയും അണ്ണാഡി.എം.കെ ശശികലാ വിഭാഗം ഡെപ്യൂട്ടി ജനറൽസെക്രട്ടറിയുമായ ടി.ടി.വി ദിനകരനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിചാരണ തുടങ്ങി. വിദേശ വിനിമയ ചട്ടം ലംഘിച്ചു പണംകൈമാറിയെന്ന രണ്ട് കേസുകളിലെ ആദ്യ കേസിെൻറ വിചാരണയാണ് ചെന്നൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയിൽ തുടങ്ങിയത്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്ററാണ് കേസ് എടുത്തത്.
വിർജിൻ ദ്വീപിലെ ബാർ ക്ളേ ബാങ്ക് മുഖേന 1.04കോടി യു.എസ് ഡോളർ ഡിപ്പർ ഇൻസ്റ്റവെസ്റ്റ് മെൻറിന് ൈകമാറിയെന്ന് ഒരു കേസ്. അയർലാൻറിലെ വെസ്റ്റ് ബാങ്ക് ലിമിറ്റഡ് മുഖേന 44. 37 ലക്ഷംരൂപയുടെ കൈമാറ്റമാണ് മറ്റൊരു കേസ്. കേസിെൻറ തുടർവിചാരണ 22ന് നടക്കും. വിചാരണ നീട്ടിവെക്കണമെന്ന ദിനകരെൻറ അഭ്യർഥന കോടതി തള്ളി.
വിദേശവിനിയംചട്ടം ലംഘിച്ച് പണം ൈകമാറിയ കേസുകളിൽ ദിനകരെനയും മാതൃസഹോദരിയും അണ്ണാഡി.എംകെ ജനറൽസെക്രട്ടറിയുമായ ശശികലയെ 2015 മെയ് 18നു കുറ്റവിമുക്തരാക്കിയിരുന്നു.എന്നാൽ എൻഫോഴ്സ്മെൻറ് നൽകിയ അപ്പീലിൽ മദ്രാസ് ഹൈക്കോടതി വീണ്ടുംവിചാരണ നടത്താൻ ഉത്തരവിടുകയായിരുന്നു. ആറു കേസുകളാണ് എൻഫോഴ്സ്െമൻറ് രജിസ്ട്രർചെയ്തത്. ഇതിൽ ശശികല പ്രതിയായ ഒരു കേസുണ്ട്.
ശശികലയും ബന്ധുക്കളും പാർട്ണർമാരായ ജെ.ജെ.ടി.വി കമ്പനിക്തെിരെയാണ് മറ്റ് മൂന്ന് കേസുകൾ. ഭരണി ബീച്ച് റിസോർട്ടിെൻറ പേരിൽ മൂന്ന്കോടി ഇന്ത്യൻ രൂപാ അമേരിക്കയിലേക്ക് കടത്തിയതാണ് ശശികലക്കെതിരായ കേസ്. ഇന്ത്യൻ ബാങ്കിെൻറ ചെന്നൈ അഭിരാമപുരം ശാഖയിലെ ഉദ്യോഗസ്ഥെൻറ സഹായത്തോടെയാണ് പണംകൈമാറിയത്. ജെ.െജ ടി.വിക്ക് അപ്ലിങ്കിങ് സൗകര്യം ലഭിക്കുന്നതിനായി അഞ്ചു ലക്ഷം യു.എസ് ഡോളർ റിംസാറ്റ്, സുബ്കിബേ എന്നീ രണ്ടു വിദേശ കമ്പനികൾക്ക് ൈകമാറി, 10 .45 ലക്ഷം സിംഗപ്പൂർ ഡോളർ അപ്പൂഫെസ് എന്ന കമ്പനിക്ക് ൈകമാറി, അനധികൃത ഇടപാടിലൂടെ 36.36 ലക്ഷം യു.എസ് ഡോളർ കൈമാറി എന്നിവയാണ് ജെ.ജെ.ടി.വിക്കെതഇരെ നിലനിൽക്കുന്ന കേസുകൾ. ശശികല പ്രതിയായ കേസിൽ ഉടൻ വിചാരണ തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.