വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കോവിഡ്: ബിഹാറിൽ സമൂഹവ്യാപന ഭീഷണി
text_fieldsബിഹാർ: കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ വിവാഹത്തിൽ പങ്കെടുത്ത കൂടുതൽ പേരിൽ രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് സമൂഹവ്യാപന ഭീതി. ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും പരിശോധന ഉൾപ്പെടെ ശക്തമായ നടപടികളാണ് പ്രദേശത്ത് സ്വീകരിച്ചുവരുന്നത്.
സംഭവത്തെതുടർന്ന് സംസ്ഥാന ആരോഗ്യവകുപ്പും കനത്ത ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചത്. വിവാഹത്തിൽ പങ്കെടുത്തവർ, അവരുമായി ബന്ധപ്പെട്ടവർ, രോഗലക്ഷണമുള്ളവർ എന്നിവരെ കർശനമായി നിരീക്ഷിച്ചുവരികയാണ്. പ്രദേശത്ത് രോഗവ്യാപന ഭീതി നിലനിൽക്കുന്നതിനാൽ
വിവാഹത്തിൻറെ രണ്ടാംനാൾ വരൻ അനിൽകുമാർ കോവിഡ് മൂർഛിച്ച് മരിച്ചതോടെ അച്ഛൻ അംബിക ചൗധരിക്കെതിരെ ജില്ല ഭരണകൂടം കേസെടുത്തിരുന്നു. തുടർന്ന് ജില്ല ഭരണകൂടം കൂടുതൽ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
ഗുരുഗ്രാമിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ അനിൽകുമാർ വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. പനിയുണ്ടായതിനെ തുടർന്ന് വിവാഹം മാറ്റിവെക്കാൻ ഇയാൾ ബന്ധുക്കളോട് ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ചടങ്ങിൽ പങ്കെടുത്തവരാരും മാസ്ക് ധരിക്കുകകയോ സാമൂഹ്യ അകലം പാലിക്കുകയോ ചെയ്തിരുന്നില്ല.
ആരോഗ്യവകുപ്പ് പ്രദേശത്തെ 400ലേറെ പേരുടെ സാമ്പ്ളുകളായിരുന്നു പരിശോധിച്ചത്. 113 പേർക്കാണ് പ്രദേശത്ത് രോഗം സ്ഥീരീകരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 10910 പേർക്കാണ് രോഗം സ്ഥിരികരിച്ചത്. 84 പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.