ജയപ്രദക്കെതിരായ പരാമർശം: അസംഖാനെതിരെ കേസ്
text_fieldsന്യൂഡൽഹി: രാംപൂർ ലോകസഭ മണ്ഡലം ബി.ജെ.പി സ്ഥാനാർഥിയും നടിയുമായ ജയപ്രദക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെ ന്ന പരാതിയിൽ സമാജ് വാദി പാർട്ടി നേതാവ് അസംഖാനെതിരെ കേസ്. കഴിഞ്ഞ ദിവസം രാംപൂറിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാ ണ് അസംഖാൻ എതിർ സ്ഥാനാർഥി കൂടിയായ ജയപ്രദക്കെതിരെ മോശം പരാമർശം നടത്തിയത്.
'10 വർഷം അവർ രാംപൂർ മണ്ഡലത്തിന്‍റെ രക്തം ഊറ്റിക്കുടിക്കുകയായിരുന്നു. ഞാനാണ് ജയപ്രദയെ രാപൂറിന് പരിചയപ്പെടുത്തി പ്രശസ്തയാക്കിയത്. അവരെ ആരെങ്കിലും സ്പർശിക്കാനോ മോശം പരാമർശം നടത്താനോ ഞാൻ അനുവദിച്ചിരുന്നില്ല. അങ്ങിനെ അവർ നിങ്ങളെ 10 വർഷക്കാലം പ്രതിനിധീകരിച്ചു. ഒരാളുടെ യഥാർഥ മുഖം മനസിലാക്കാൻ നിങ്ങൾക്ക് 17 വർഷം വേണ്ടി വന്നു. എന്നാൽ ഞാൻ 17 ദിവസം കൊണ്ട് തന്നെ അവരുടെ അടിവസ്ത്രത്തിനടിയിലെ കാവിനിറം മനസിലാക്കി' -ഇതായിരുന്നു അസംഖാന്‍റെ വാക്കുകൾ.
പരാമർശം വിവാദമായതിനെ തുടർന്ന് ബി.ജെ.പിയാണ് അസംഖാനെതിരെ പരാതി നൽകിയത്.
അതേസമയം, പരാമർശത്തിൽ താൻ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അസം ഖാൻ പ്രതികരിച്ചു. ആരെയും അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തെലുങ്കുദേശം പാര്‍ട്ടിയിലൂടെയാണ് ജയപ്രദ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ആന്ധ്രാപ്രദേശില്‍നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ഇവർ സമാജ്വാദി പാര്‍ട്ടിയില്‍ ചേരുകയും രണ്ടുതവണ രാംപുരിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു. ഇതിനിടെ അസംഖാന്‍ തെൻറ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന നടിയുടെ ആരോപണം വിവാദത്തിന് വഴിവെക്കുകയും എസ്.പിയിൽ നിന്ന് പുറത്താക്കുകയുമായിരുന്നു.
ശേഷം അമര്‍സിങിനൊപ്പം ആര്‍.എല്‍.ഡിയില്‍ ചേർന്ന് 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജ്‌നോറില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഈ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അവർ ബി.ജെ.പിയിൽ ചേർന്നത്. ഇത്തവണ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ രാംപുരില്‍ നിന്ന് വിജയമുറപ്പിക്കാനാണ് ജയപ്രദയുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.