പൊലീസ് ഉദ്യോഗസ്ഥെൻറ ആത്മഹത്യ; കർണാടകയിൽ മന്ത്രിെക്കതിരെ കേസ്
text_fieldsബംഗളൂരു: കർണാടകയിെല മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എം.െക ഗണപതി ആത്മഹത്യ ചെയ്ത കേസിൽ കർണാടക മന്ത്രി കെ.െജ. ജോർജിനും രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കുെമതിരെ സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്തു. ആത്മഹത്യാപ്രേരണാ കുറ്റമാണ് മൂവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
2016 ജൂൈലയിൽ കൊടകിലെ ലോഡ്ജിലെ ഫാനിൽ തൂങ്ങി മരിച്ചനിലയിൽ ഗണപതിെയ കെണ്ടത്തുകയായിരുന്നു. അഴിമതിയും വ്യാജ ഏറ്റുമുട്ടലുകളും അന്വേഷിക്കുന്നതിെൻറ ചുമതലയുണ്ടായിരുന്ന ഗണപതി മരണത്തിന് തൊട്ടു മുമ്പ് സ്വകാര്യ ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ കർണാടക മുൻ ആഭ്യന്തര മന്ത്രിയും നിലവിലെ നഗര വികസന മന്ത്രിയുമായ െക.െജ. ജോർജും രണ്ട് മുതിർന്ന െപാലീസ് ഉദ്യോഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചിരുന്നു.
നേരത്തെ സംസ്ഥാന പൊലീസ് അന്വേഷിച്ചപ്പോൾ മൂവർക്കും ക്ലീൻ ചിറ്റ് നൽകി കേസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥെൻറ കുടംബം സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയെ തുടർന്നാണ് സി.ബി.െഎ അന്വേഷണം പ്രഖ്യാപിച്ചത്. മൂന്നു മാസത്തിനുള്ളിൽ അേന്വഷണ പുരോഗതി സി.ബി.െഎ കോടതിയെ അറിയിക്കും.
ഗണപതിയുടെ മരണത്തിൽ സി.ബി.െഎയുടെ സ്വതന്ത്രാന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെെട്ടങ്കിലും മുഖ്യമന്ത്രി സിദ്ധരാമയ്യ അനുവദിച്ചില്ല. എന്നാൽ വിശദമായതും സുതാര്യമായതുമായ അന്വേഷണം ഉറപ്പുവരുത്തുെമന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.