രാജ്യത്ത് തീർപ്പുകാത്ത് 4.38 ലക്ഷം കേസ്; കേരളത്തിൽ 10 ജില്ല ഫോറങ്ങൾ പ്രവർത്തനരഹിതം
text_fieldsകൊച്ചി: രാജ്യത്ത് ദേശീയ ഉപഭോക്തൃ സംരക്ഷണ നിയമത്തിെൻറ ആനുകൂല്യത്തിന് പരാതി ന ൽകി കാത്തിരിക്കുന്നത് 4.38 ലക്ഷം പേർ. കേരളത്തിൽ സംസ്ഥാന ഉപഭോക്തൃ കമീഷനിൽ 3041 കേസും 14 ജില ്ല ഉപഭോക്തൃ ഫോറത്തിൽ 10,313 കേസും കെട്ടിക്കിടക്കുന്നു. ഫോറങ്ങളുടെ പരിഗണനക്കെത്തുന ്ന പരാതികൾ മൂന്ന് മാസത്തിനകം തീർപ്പുകൽപിക്കണമെന്ന് നിയമം അനുശാസിക്കുേമ്പാഴാ ണ് ഇത്രയേറെ കേസുകൾ കെട്ടിക്കിടക്കുന്നത്.
ദേശീയ, സംസ്ഥാന ഉപഭോക്തൃ കമീഷനുകളിലും ജില്ല ഉപഭോക്തൃ ഫോറങ്ങളിലും കെട്ടിക്കിടക്കുന്നത് 4,38,390 കേസാണെന്നാണ് ഏറ്റവും പുതിയ കണക്ക്. കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ കെട്ടിക്കിടക്കുന്നത് തൃശൂർ ജില്ല ഉപഭോക്തൃ ഫോറത്തിലാണ്, 2508. 1394 കേസ് കെട്ടിക്കിടക്കുന്ന തിരുവനന്തപുരമാണ് രണ്ടാമത്. പാലക്കാടാണ് കേസുകൾ ഏറ്റവും കുറവ്, 204. പ്രസിഡൻറും രണ്ടംഗങ്ങളുമാണ് ജില്ല ഫോറങ്ങളിലുണ്ടാവുക.
രണ്ട് പേരെങ്കിലും ഉണ്ടെങ്കിലേ കേസ് പരിഗണിക്കാനാകൂ. എന്നാൽ, മതിയായ അംഗസംഖ്യയില്ലാത്തതാണ് കേസുകൾ തീർപ്പാക്കുന്നതിലെ കാലതാമസത്തിന് കാരണം. സംസ്ഥാനത്തെ 14 ജില്ല ഉപഭോക്തൃഫോറങ്ങളിൽ പത്തും ഫലത്തിൽ പ്രവർത്തനരഹിതമാണ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ല ഫോറങ്ങളുടെ പ്രവർത്തനമാണ് ആവശ്യത്തിന് അംഗങ്ങളില്ലാത്തതിനാൽ അവതാളത്തിലായത്. നവംബറിൽ കൂടുതൽ പേർ വിരമിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. മറ്റ് ഫോറങ്ങളിലുള്ളവർക്ക് അധിക ചുമതല നൽകിയിട്ടുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമല്ല.
ജില്ല ജഡ്ജിമാരെ പ്രസിഡൻറുമാരായി നിയമിക്കണമെന്ന് ഗവ. സെക്രട്ടറിമാർ ആവശ്യപ്പെടുേമ്പാൾ 10വർഷത്തെ പ്രവൃത്തിപരിചയമുള്ള അഭിഭാഷകരെ പരിഗണിക്കാമെന്ന നിലപാടാണ് സർക്കാറിന്. രാഷ്ട്രീയ താൽപര്യമാണ് ഇതിന് പിന്നിലെന്നും ഇത് ഉപഭോക്തൃ ഫോറങ്ങളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നും വിവരാവകാശ പ്രവർത്തകൻ അഡ്വ. ഡി.ബി. ബിനു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.