ആരാധനസ്ഥല നിയമം റദ്ദാക്കാനുള്ള കേസ് ജനുവരിയിലേക്ക്
text_fieldsന്യൂഡൽഹി: രാജ്യത്തെ ആരാധനാലയങ്ങളുടെ തർക്കങ്ങളിൽ 1947 ആഗസ്റ്റ് 15ലെ തൽസ്ഥിതി നിലനിർത്തണമെന്ന് നിഷ്‍കർഷിക്കുന്ന 1991ലെ ആരാധന സ്ഥല നിയമം റദ്ദാക്കണമെന്ന ഹരജിയിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം തേടി.
കേന്ദ്ര സർക്കാറിന്റെ ഉന്നതതലത്തിൽ കൂടിയാലോചന നടത്തി വിശദമായ പ്രതികരണം സമർപ്പിക്കാനുണ്ടെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. ഡിസംബർ 12നകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച് കേസ് ജനുവരി ആദ്യവാരത്തിലേക്ക് മാറ്റി.
നിയമം മൊത്തമായും മാറാൻ താൻ ആവശ്യപ്പെടുന്നില്ലെന്നും രണ്ട് ഹിന്ദുക്ഷേത്രങ്ങളുടെ തർക്കം അതിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാണ് തന്റെ ഹരജിയെന്നും ഹരജിക്കാരിലൊരാളായ സുബ്രഹ്മണ്യൻ സ്വാമി ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.