ഹിന്ദുത്വ ഭീകരർക്ക് പങ്കുള്ള കേസുകൾ
text_fieldsന്യൂഡൽഹി: വിവിധ സമയങ്ങളിലായി തീവ്ര ഹിന്ദുത്വ ഭീകരർ നടത്തിയ സ്ഫോടനങ്ങൾ രാജ്യത്തെത്തന്നെ പിടിച്ചുകുലുക്കി. സംഭവങ്ങൾക്ക് പിന്നിൽ തീവ്ര വലതുപക്ഷ സംഘങ്ങളാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി. രാജ്യത്തെ നടുക്കിയ കേസുകൾ ഇങ്ങെന:
2006 സെപ്റ്റംബർ എട്ട്- മഹാരാഷ്ട്രയിലെ നാസികിലെ മാലേഗാവിൽ ബോംബ് സ്ഫോടന പരമ്പര. 37 പേർ കൊല്ലെപ്പടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജുമുഅ നമസ്കാരത്തിനു ശേഷം ഖബർസ്ഥാനിലായിരുന്നു ആദ്യ സ്ഫോടനം. മുംബൈ പൊലീസിെൻറ ഭീകര വിരുദ്ധ സംഘം (എ.ടി.എസ്) കേസന്വേഷിച്ചു. രണ്ട് പാകിസ്താനികളടക്കം ഏഴുപേർ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, 2011 നവംബർ 16ന് ഏഴു പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.
2016 ഏപ്രിൽ 25ന് അവർക്കെതിരായ ഗുരുതര കുറ്റങ്ങൾ കോടതി എടുത്തുകളഞ്ഞു. എൻ.െഎ.എയും സി.ബി.െഎയും കേസ് അന്വേഷിച്ചതോടെ എ.ടി.എസ് രചിച്ച കഥ മാറിമറിഞ്ഞു. ലോകേഷ് ശർമ, ധാൻ സിങ്, മനോഹർ സിങ്, രാജേന്ദ്ര ചൗധരി എന്നിവർ അറസ്റ്റിലായി. ഇവർക്കെതിരെ കുറ്റപത്രം കോടതിയിലെത്തി.
2007 ഫെബ്രുവരി 17- 18 രാത്രി- സംേഝാത എക്സ്പ്രസ് സ്ഫോടനം. 68 പേർ കൊല്ലപ്പെട്ടു. ഇതിലധികവും പാകിസ്താനികൾ. ഹരിയാനയിലെ പാനിപത്തിനടുത്തായിരുന്നു സംഭവം. എൻ.െഎ.എയും പിന്നീട് സി.ബി.െഎയും കേസന്വേഷിച്ചു. സ്വാമി അസീമാനന്ദക്കെതിരെ ഉറച്ച െതളിവുകൾ ലഭിച്ചതോടെ കേസ് വഴിത്തിരിവിലായി. ഹിന്ദു തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്ന് തെളിഞ്ഞു. സന്ദീപ് ഡാെങ്ക, രാംജി കൽശങ്കര എന്നിവരും കുടുങ്ങി. അസീമാനന്ദ കുറ്റം ഏറ്റുപറയുകയും െചയ്തു.
2007, മേയ് 18- മക്ക മസ്ജിദ് സ്ഫോടനം. ഒമ്പതുപേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നിൽ വലതുപക്ഷ തീവ്ര ഹിന്ദുത്വവാദികളാണെന്ന് കണ്ടെത്തി.
2007 ഒക്ടോബർ 11- അജ്മീർ ശരീഫ് സ്ഫോടനം. മൂന്നുപേർ കൊല്ലെപ്പടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വാമി അസീമാനന്ദ അടക്കമുള്ളവർ പ്രതികൾ. 2008 സെപ്റ്റംബർ 29- റമദാനിൽ മാലേഗാവിൽ വീണ്ടും സ്േഫാടനം. ആറുപേർ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.