തബ്ലീഗ് സമ്മേളനത്തിൽ പെങ്കടുത്ത 65 വിദേശികൾക്കെതിരെ യു.പിയിൽ കേസ്
text_fieldsകാൺപൂർ: ഡൽഹി നിസാമുദ്ദീനിലെ മർകസിൽ തബ്ലീഗ് സമ്മേളനത്തിൽ പെങ്കടുത്ത 65 വിദേശികൾക്കെതിരെ ഉത്തർപ്രദേശ് പൊ ലീസ് കേസെടുത്തു. ഇവർ നിലവിൽ സഹറൻപൂർ, കാൺപൂർ എന്നിവടങ്ങളിൽ സമ്പർക്ക വിലക്കിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
65ൽ 57 പേർ സഹറൻപൂരിലും 8 പേർ കാൺപൂരിലുമായിരുന്നു. കാൺപൂരിൽ ബാബു പുർവ മേഖലയിലെ ഒരു പള്ളിയിൽ നിന്നാണ് എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 65 പേരും സമ്പർക്ക വിലക്കിലാണെന്നും എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കാണപൂർ എസ്.പി അപർണ ഗുപ്ത പറഞ്ഞു.
അതിനിടെ, ജൗൺപൂർ ജില്ലയിൽ നിന്ന് ഡൽഹിയിലെ തബ്ലീഗ് സമ്മേളനത്തിൽ പെങ്കടുത്ത രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിലെ തബ്ലീഗ് ജമാഅത്ത് ആസ്ഥാനത്ത് മാർച്ച് മാസത്തിൽ നടന്ന സമ്മേളനങ്ങളിൽ പെങ്കടുത്ത 400 ഒാളം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 9000 പേർക്ക് കോവിഡ് സാധ്യതയുണ്ടെന്ന് കേന്ദ്രം കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.