ശ്രീകൃഷ്ണാവതാരമാണെന്നും വിദ്യാർഥിനികൾ ഗോപികമാരെന്നും പറഞ്ഞ് പീഡനം: പ്രതി ശിവശങ്കർ ബാബ ഒളിവിൽ
text_fieldsചെന്നൈ: ചെങ്കൽപ്പട്ട് കേളമ്പാക്കം സുശീൽഹരി ഇൻറർനാഷനൽ സ്കൂൾ സ്ഥാപകൻ ശിവശങ്കർബാബക്കെതിരെ പോക്സോ ചുമത്തി മഹാബലിപുരം പൊലീസ്. കേസ് സി.ബി.സി.െഎ.ഡിക്ക് കൈമാറിയതിനിടെ ഇയാൾ ഒളിവിൽപോയി. ഉത്തരാഖണ്ഡിലെ ഡറാഡൂണിൽ ചികിത്സയിലാണെന്നാണ് സ്കൂൾ അധികൃതർ അറിയിച്ചത്. ചെന്നൈ സ്കൂൾ പൂർവ വിദ്യാർഥിനികളുടെ മീടു കാമ്പയിെൻറ ഭാഗമായാണ് ബാബക്കെതിരെ 15ലധികം വിദ്യാർഥിനികൾ സാമൂഹമാധ്യമങ്ങളിൽ പീഡന വിവരം പങ്കുവെച്ചത്. ഇതിൽ മൂന്ന് പേർ പൊലീസിൽ പരാതി നൽകി. ഇതിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.
ശ്രീകൃഷ്ണെൻറ അവതാരമെന്ന് സ്വയം പ്രഖ്യാപിച്ച ബാബ വിദ്യാർഥിനികളെ 'ഗോപിക'മാരെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. ജന്മദിനത്തിൽ അനുഗ്രഹം വാങ്ങാനെത്തിയ വിദ്യാർഥിനിയോട് അശ്ലീല വിഡിയോ കാണാനും മദ്യം കഴിക്കാനും ബാബ നിർബന്ധിച്ചു. തുടർന്ന് പീഡനത്തിനിരയാക്കി. വ്യത്യസ്ത ലൈംഗിക വിദ്യകളെക്കുറിച്ചും പതിവായി ആരോഗ്യകരമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ചും വാചാലമാകാറുള്ള ബാബ സമ്മാനങ്ങൾ നൽകാമെന്ന വ്യാജേന പെൺകുട്ടികളെ തെൻറ മാളികയിലേക്ക് വിളിപ്പിച്ച് പീഡനത്തിന് ഇരയാക്കുക പതിവാണെന്നും പരാതിയിൽ ആരോപിക്കുന്നു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ചെങ്കൽപ്പട്ട് എസ്.പി വി.വിജയകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.