വിട്ടുവീഴ്ചയില്ലാതെ ഡൽഹി പൊലീസ്; മരിച്ച കർഷകനെതിരെയും കേസ്
text_fieldsന്യൂഡൽഹി: കർഷക സമരത്തിലുണ്ടായ സംഘർഷത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ഡൽഹി പൊലീസ്. സംഘർഷത്തിനിടെ മരിച്ച കർഷകനെതിരെയടക്കം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 22 കേസുകളാണ് ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒാരോ സംഘർഷത്തിലും വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് നീക്കം.
സംഘർഷത്തിൽ 153 പൊലീസുകാർക്ക് പരിക്കേറ്റുവെന്ന് പൊലീസ് അറിയിച്ചു. കർഷകർ 100 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നും ഡൽഹി െപാലീസ് അവകാശപ്പെടുന്നുണ്ട്.
കർഷക സമരത്തെ തുടർന്ന് ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളും തുടരുകയാണ്. ലാൽകില, ജുമ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിലെ മെട്രോ സ്റ്റേഷനുകൾ ഇന്നും അടഞ്ഞു കിടക്കും. മൊൈബൽ ഇന്‍റർനെറ്റ് സേവനവും തടസപ്പെടും. സിംഘു, തിക്രി, ഗാസിപൂർ, മുകാബ്ര ചൗക് എന്നിവിടങ്ങളിലെ ഇന്‍റർനെറ്റ് സേവനമാണ് തടസപ്പെടുക. സംഘർഷത്തെ തുടർന്ന് ഈ പ്രദേശങ്ങളിലെ ഇന്‍റർനെറ്റ് സേവനം ചൊവ്വാഴ്ച ഉച്ചയോടെ നിർത്തിയിരുന്നു. ഇത് തുടരാനാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്.
ഗാസിപൂർ മണ്ഡി, എൻ.എച്ച് -9, എൻ.എച്ച് -24 റോഡുകൾ ട്രാഫിക് നിയന്ത്രണത്തിന്‍റെ ഭാഗമായി അടച്ചിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.