കേസുകൾ പിൻവലിക്കും, താങ്ങുവില സമിതിയിൽ ഉൾപ്പെടുത്തും -കർഷകർക്ക് ഉറപ്പുമായി കേന്ദ്രം; കർഷകരുടെ തീരുമാനം നാളെ
text_fieldsന്യൂഡൽഹി: കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകിയതായി കർഷക സമര നേതാക്കൾ അറിയിച്ചു. എം.എസ്.പി സമിതിയില്‍ കര്‍ഷകരെ ഉള്‍പ്പെടുത്തുമെന്നും കേന്ദ്രം അറിയിച്ചു. നഷ്ടപരിഹാരം വേണമെന്നതിനും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കിയത് വലിയനേട്ടമായി കാണുന്നു.
അതേസമയം, ലഖിംപൂര്‍ വിഷയത്തില്‍ ഉറപ്പ് ലഭിച്ചില്ല. കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യം കേന്ദ്രം പരാമര്‍ശിച്ചില്ലെന്നും പി. കൃഷ്ണപ്രസാദ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ കത്തിന്‍മേല്‍ കര്‍ഷക സംഘടനകള്‍ നാളെ ചര്‍ച്ച നടത്തും. സമരം പിന്‍വലിക്കണോ എന്നതും നാളത്തെ യോഗം ചര്‍ച്ച ചെയ്യും.
കര്‍ഷക സമരത്തില്‍ അംഗീകരിക്കാന്‍ കഴിയുന്ന ആവശ്യങ്ങള്‍ കര്‍ഷകരെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. സര്‍ക്കാര്‍ നിലപാട് ചര്‍ച്ച ചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം തുടരുകയാണ്. തുടര്‍സമരത്തില്‍ അന്തിമ തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.