Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2023 3:34 PM IST Updated On
date_range 24 Jan 2023 3:52 PM ISTമുംബൈയിൽ ഇ.ഡി ചമഞ്ഞ് വ്യവസായിയുടെ സ്ഥാപനത്തിൽ നിന്നും പണവും സ്വർണവും തട്ടിയെടുത്തു
text_fieldsbookmark_border
മുംബൈ: മുംബൈയിൽ ഇ.ഡി ഓഫീസർ ചമഞ്ഞ് വ്യവസായിയുടെ സ്ഥാപനത്തിൽ തട്ടിപ്പ്. അജ്ഞാതരായ 4 പേർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥാരാണെന്ന വ്യാജേന മുംബൈയിലെ വ്യവസായിയുടെ സ്ഥാപനത്തിൽ റെയ്ഡിന് എത്തുകയായിരുന്നു. റെയ്ഡ് നടത്തി പ്രതികൾ 25 ലക്ഷം രൂപയും 1.70 കോടി വിലവരുന്ന സ്വർണവുമായി കടന്നുകളഞ്ഞു.
മുംബൈയിലെ സാവേരി ബസാറിലാണ് സംഭവം. പ്രതികൾക്കെതിരെ ഐ.പി.സി സെക്ഷൻ 394, 506 (2) 120 ബി പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. പ്രതികൾക്കായി സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ തിരച്ചിൽ നടത്തിവരുന്നു. സമാനമായ സംഭവം തിങ്കളാഴ്ചയും നടന്നതായി മുംബൈ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story