ബാങ്കും എ.ടി.എമ്മും കാലി: തെലങ്കാനക്ക് പണം നൽകുന്നത് കേരളം
text_fieldsഹൈദരാബാദ്: ജനം അനിയന്ത്രിതമായി പണം പിൻവലിച്ചതിനെതുടർന്ന് ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ ബാങ്കുകളിലും എ.ടി.എമ്മുകളിലും രണ്ടുമാസമായി വൻ പണക്ഷാമം. തെലങ്കാനയിലെ ക്ഷാമം നികത്താൻ പണം നൽകുന്നതാകെട്ട കേരളവും. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണ് തെലങ്കാനയിലേക്ക് പണം എത്തിക്കുന്നത്. ഒഡിഷ, തമിഴ്നാട് എന്നിവിടങ്ങളിലെ പണമാണ് ആന്ധ്ര ഉപയോഗിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലും വലിയ ബാങ്കുകളുടെ എ.ടി.എമ്മിൽ മാത്രമേ പണമുള്ളൂ. ചെറിയ ബാങ്കുകൾ മൂന്നുമാസമായി എ.ടി.എം അടച്ചിട്ടിരിക്കുകയാണ്.
നോട്ടുനിരോധനവും പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പുമാണ് ബാങ്കുകളുടെ വിശ്വാസ്യത തകർത്തതെന്ന് ബാങ്ക് അധികൃതർ പറയുന്നു. 2017 െസപ്തംബർ മുതൽ റിസർവ്ബാങ്ക് 2000 രൂപയുടെ നോട്ട് ബാങ്കുകൾക്ക് നൽകുന്നില്ല. 200, 500 രൂപ നോട്ടാണ് പ്രധാനമായും ലഭിക്കുന്നത്. ഇതേതുടർന്ന് ബാങ്കുകളിൽ 2000െൻറ നോട്ടിന് കടുത്ത ക്ഷാമമാണ്. കൂടാതെ, നിക്ഷേപമായും 2000 രൂപ നോട്ട് ബാങ്കിൽ എത്തുന്നില്ല. സ്ഥിരനിക്ഷേപവും സേവിങ്സ് അക്കൗണ്ടും അവസാനിപ്പിച്ച് നിക്ഷേപകർ വ്യാപകമായി പണം പിൻവലിക്കാനെത്തിയതിനെതുടർന്ന് അപ്രതീക്ഷിതമായി വൻതോതിൽ പണം ബാങ്കുകൾക്ക് നൽകേണ്ടിവന്നു.
20,000 മുതൽ 40,000 രൂപ വരെയാണ് ഒാരോ ഉപഭോക്താവും ദിവസവും പിൻവലിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള അക്കൗണ്ടാണ് എസ്.ബി.െഎയിൽ കൂടുതലും. മാസാദ്യം 5000-10,000 രൂപയാണ് ശമ്പളക്കാർ പിൻവലിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ശമ്പളതുക മുഴുവൻ മാസാദ്യം തന്നെ എ.ടി.എമ്മുകളിൽനിന്ന് പിൻവലിക്കുകയാണ്. പാപ്പരാകുന്ന ധനകാര്യസ്ഥാപനങ്ങളെ സഹായിക്കാൻ കേന്ദ്രം കൊണ്ടുവന്ന ഫിനാൻഷ്യൽ റസലൂഷൻ ആൻഡ് ഡെപോസിറ്റ് ഇൻഷുറൻസ്(എഫ്.ആർ.ഡി.െഎ) ബില്ലും ബാങ്കുകൾക്ക് തിരിച്ചടിയായിട്ടുണ്ട്.
ബാങ്കുകൾക്ക് പ്രതിസന്ധിയുണ്ടാകുേമ്പാൾ റിസർവ് ബാങ്കിെൻറ അനുബന്ധ സ്ഥാപനമായ ഡി.െഎ.സി.ജി.സി(ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് െക്രഡിറ്റ് ഗാരൻറി കോർപറേഷൻ) നിക്ഷേപം തിരിച്ചുനൽകിയിരുന്നു. എന്നാൽ, എഫ്.ആർ.ഡി.െഎ ബിൽ യാഥാർഥ്യമായാൽ ഇൗ ഉറപ്പ് ഇല്ലാതാകുമെന്ന് നിക്ഷേപകർ ഭയക്കുന്നു. ഇതേതുടർന്നാണ് നിക്ഷേപം പിൻവലിക്കാൻ ബാങ്കുകളിലേക്ക് ജനം ഒഴുകിയത്.റിസർവ്ബാങ്ക് അനുമതിയോടെയാണ് കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് പണമെത്തിച്ച് ജനുവരിയിലും ഫെബ്രുവരിയിലും കാര്യങ്ങൾ നടത്തിയതെന്ന് എസ്.ബി.െഎ ഹൈദരാബാദ് സർക്കിൾ ചീഫ് ജനറൽ മാനേജർ ജെ. സ്വാമിനാഥനെ ഉദ്ധരിച്ച് ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ടുചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.