ജനുവരി പകുതിയോടെ പണക്ഷാമത്തിന് പരിഹാരം– അമിതാഭ് കാന്ത്
text_fieldsന്യൂഡൽഹി: നോട്ട് പിൻവലിക്കൽ മൂലമുണ്ടായിട്ടുള്ള പണക്ഷാമത്തിന് ജനുവരി പകുതിയോടു കൂടി പരിഹാരമുണ്ടാകുമെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് പറഞ്ഞു.
ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനായി സർക്കാർ രൂപീകരിക്കുന്ന ഉന്നതതല കമ്മിറ്റയുടെ തലവനായി അമിതാഭ് കാന്തിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സാമ്പത്തിക മേഖലയിലെ പരമാധി മേഖലകളിൽ പണരഹിത ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്ന നടപടികൾ സമിതി കൈകൊള്ളുമെന്നാണ് അറിയുന്നത്.രാജ്യത്തെ 80 ശതമാനം ഇടപാടുകൾ ഡിജിറ്റലാക്കി മാറ്റുന്നതിനായി കർമ്മ പരിപാടി തയ്യാറാക്കുമെന്നു ഇത് കൃത്യമായി നടപ്പിലാവുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുമെന്നും അമിതാഭ് കാന്ത് പറഞ്ഞു.
രാജ്യം 7.5 ശതമാനം വളർച്ച കൈവരിക്കണമെങ്കിൽ കൂടുതലായി ഡിജിറ്റിൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കണമെന്ന് അമിതാഭ് അറിയിച്ചു. രാജ്യത്തെ 100 കോടി ജനങ്ങൾ ബയോമെട്രിക് സംവിധാനത്തിന് കീഴിലാണ്. അതുപോലെ തന്നെ 100 കോടി ജനങ്ങൾക്ക് മൊബൈൽ ഫോൺ കണക്ഷനും ലഭ്യമാണ് ഇത്തരമൊരു രാജ്യത്ത് തീർച്ചയായും കൂടുതൽ ഇടപാടുകൾ ഒാൺലൈനിലൂടെ നടത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൊബൈൽ ഫോൺ ലഭ്യമല്ലാത്തവർക്ക് ആധാറിെൻറ സഹായത്തോട് കൂടി ഡിജിറ്റൽ ഇടപാടുകൾ നടത്താൻ സാധിക്കും. അടുത്ത ആറ് മാസത്തിനുളളിൽ രാജ്യത്തെ മൊബൈൽ ഫോൺ ഉപഭോക്താകൾക്ക് അവരുടെ ഇടപാടുകൾ ഒാൺലൈനായി നടത്തുകയാണെങ്കിൽ വൈകാതെ തന്നെ ഡിജിറ്റൽ ഇക്കോണമി എന്ന തലത്തിലേക്ക് ഇന്ത്യക്ക് ഉയരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനായി ലക്കി ഗൃഹക് യോജന, ഡിഗി ധൻ വ്യാപാരി യോജന പോലുള്ള പദ്ധതകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരികൾ ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറുേമ്പാൾ അക്കൗണ്ട് ബുക്കുകൾ സൂക്ഷിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ നികുതി ഉദ്യേഗസ്ഥരിൽ നിന്ന് പ്രശ്നങ്ങളുണ്ടാവിലെന്നും അമിതാഭ് കാന്ത് ഉറപ്പ് കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.