കടലാസ്രഹിത റെയിൽവേ ടിക്കറ്റ് സമ്പ്രദായം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ നീണ്ട ക്യൂ ഒഴിവാക്കാൻ വിവിധ സോണുകളിലെ തെരഞ്ഞെടുത്ത സ്റ്റേഷനുകളിൽ പേപ്പർരഹിത ടിക്കറ്റ് സമ്പ്രദായം നടപ്പാക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്ൻ ലോക്സഭയിൽ അറിയിച്ചു. യാത്രാടിക്കറ്റ്, സീസൻ ടിക്കറ്റ്, പ്ലാറ്റ്ഫോം ടിക്കറ്റ് എന്നിവ മൊബൈൽ ഫോൺ വഴിയാകും നൽകുക.
2016-17 സാമ്പത്തികവർഷം ടിക്കറ്റ് വിൽപനയിലൂടെ റെയിൽവേ 2000 കോടി രൂപ അധികവരുമാനം നേടിയെന്ന് അദ്ദേഹം പറഞ്ഞു. ഒാൺലൈൻ ബുക്കിങ്ങിലൂടെ 19209.28 കോടിയും നേരിട്ട് 28468.81 കോടി രൂപയുമാണ് സമാഹരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.