ഡിജിറ്റല്‍ പണമിടപാട്: ഇളവുകള്‍ തുടരണമെന്ന് മുഖ്യമന്ത്രിമാരുടെ സമിതി
text_fieldsന്യൂഡല്‍ഹി: കറന്‍സിരഹിത സമ്പദ്വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിന് ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള സേവനനികുതി ഇളവുകള്‍ ഡിസംബര്‍ 31നുശേഷവും തുടരണമെന്ന് നിതി ആയോഗ് നിയോഗിച്ച മുഖ്യമന്ത്രിമാരുടെ സമിതി ശിപാര്‍ശ ചെയ്തു. ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് നാസ്കോം, ടെലികോം സേവനദാതാക്കള്‍ എന്നിവരുമായി ചേര്‍ന്ന് നിതി ആയോഗ് പ്രത്യേക ഹെല്‍പ്ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. 14444 എന്ന ഹെല്‍പ്ലൈന്‍ നമ്പറാണ് ഇതിനായി അവതരിപ്പിക്കുന്നത്.
ഡിസംബര്‍ 31ന് ശേഷം മാത്രമല്ല മാര്‍ച്ച് 31നുശേഷവും ഭാവിയിലും സേവന നികുതി ഇളവുകള്‍ തുടരണമെന്നാണ് ശിപാര്‍ശ ചെയ്തതെന്ന് സമിതി അധ്യക്ഷനായ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. സമിതിയുടെ നാലാമത് യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 ലക്ഷം പി.ഒ.എസ് യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇന്‍സന്‍റീവുകള്‍ നല്‍കി ഭൂരിഭാഗം പേരെയും ഡിജിറ്റല്‍ പണമിടപാടിന് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു. സമിതിയുടെ ശിപാര്‍ശകള്‍ ഒരാഴ്ചക്കകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.