രാഷ്ട്രപതിയുടെ സുരക്ഷ സൈനികർക്ക് ജാതി പരിഗണന; യുവാവ് കോടതിയിൽ
text_fieldsന്യൂഡൽഹി: രാഷ്ട്രപതിയുടെ സുരക്ഷ സൈനികരുടെ നിയമനത്തിന് ജാതി പരിഗണനയുണ്ടെന് നാരോപിച്ച് യുവാവ് കോടതിയിൽ. ‘പ്രസിഡൻറ്സ് ബോഡി ഗാർഡ്’ എന്ന തസ്തികയിലേക്ക് മൂന്ന് ജാതിയിൽപ്പെട്ടവരെ മാത്രം പരിഗണിക്കുന്നതിനെതിരെയാണ് ഹരിയാന സ്വദേശിയാ യ ഗൗരവ് യാദവ് ഡൽഹി ഹൈകോടതിയെ സമീപിച്ചത്.
ജാട്ട്, രജപുത്ര, സിക്ക് വിഭാഗങ്ങളി ൽപ്പെട്ടവർക്ക് മാത്രമാണ് രാഷ്ട്രപതിയുടെ സുരക്ഷസേനയിലേക്ക് നിയമനം നൽകുന്നുള്ളൂവെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് യാദവിെൻറ വാദം. അതേസമയം, നിയമനങ്ങളിൽ ജാതി പരിഗണിക്കാറില്ലെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.
പത്രത്തിൽ പരസ്യമുണ്ടെങ്കിലും കൂടുതൽ അന്വേഷണത്തിൽ മേൽപറഞ്ഞ മൂന്ന് ജാതിയിൽപ്പെട്ടവർക്ക് മാത്രമേ നിയമനം ലഭിക്കുകയുള്ളൂവെന്ന് ബോധ്യമായെന്നും യുവാവ് ഹരജിയിൽ ബോധിപ്പിച്ചു. 2012ലും 2017ലും ഇതുസംബന്ധിച്ച് ഡോ. ഇഷ്വാർ സിങ് നൽകിയ പൊതുതാൽപര്യ ഹരജികൾ സുപ്രീംകോടതി തള്ളിയിരുന്നു.
തുടർന്ന്, സിങ് ശേഖരിച്ച വിവരാവകാശ രേഖയിൽ രാഷ്ട്രപതിയുടെ സുരക്ഷക്ക് നിയോഗിക്കുന്ന സൈനികർക്ക് ആചാരപരമായ ചില ചടങ്ങുകൾ നിർവഹിക്കേണ്ടതിനാലും രൂപത്തിലും ഉയരത്തിലും സാമ്യത ആവശ്യമുള്ളതിനാലാണ് ജാട്ട്, രജപുത്ര, സിക്ക് വിഭാഗങ്ങളിൽെപട്ടവർക്ക് പരിഗണന നൽകുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് ഗൗരവ് യാദവ് ഹൈകോടതിയെ സമീപിച്ചത്.
ഹരജിയിൽ ഡൽഹി ഹൈേകാടതി കേന്ദ്ര സർക്കാറിനും സൈനിക മേധാവിക്കും നോട്ടീസ് അയച്ചു. 150 സൈനികരാണ് ‘പ്രസിഡൻറ്സ് ബോഡി ഗാർഡ്’ എന്ന വിഭാഗത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.