Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാതി സെൻസസിൽ...

ജാതി സെൻസസിൽ തീരുമാനമായില്ല

text_fields
bookmark_border
ജാതി സെൻസസിൽ തീരുമാനമായില്ല
cancel

ന്യൂ​ഡ​ൽ​ഹി: 2021ൽ ​ന​ട​ക്കേ​ണ്ട സെ​ൻ​സ​സ് ഏ​റെ കാ​ല​താ​മ​സ​ത്തി​നു​ശേ​ഷം 2025ൽ ​ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി. ഈ ​സെ​ൻ​സ​സ് ആ​ധാ​ര​മാ​ക്കി മ​ണ്ഡ​ല​ങ്ങ​ൾ പു​ന​ർ നി​ർ​ണ​യി​ച്ചാ​കും അ​ടു​ത്ത ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. സെ​ൻ​സ​സി​നു​ശേ​ഷം മ​ണ്ഡ​ല പു​ന​ർ നി​ർ​ണ​യം ന​ട​ത്തി വ​നി​ത സം​വ​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന ര​ണ്ടാം മോ​ദി സ​ർ​ക്കാ​റി​ന്റെ വാ​ഗ്ദാ​നം മൂ​ന്നാം മോ​ദി സ​ർ​ക്കാ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. അ​തേ​സ​മ​യം, ജാ​തി സെ​ൻ​സ​സ് വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​വും ഏ​താ​നും എ​ൻ.​ഡി.​എ ഘ​ട​ക​ക്ഷി​ക​ളും ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴും ഇ​തു​സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

കു​ടും​ബാ​സൂ​​ത്ര​ണ​ത്തി​ലൂ​ടെ ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ജ​ന​സം​ഖ്യ കു​ത്ത​നെ താ​ഴോ​ട്ടു​പോ​യ കേ​ര​ളം അ​ട​ക്ക​മു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ലോ​ക്സ​ഭ എം.​പി​മാ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​യു​ക​യും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ജ​ന​സം​ഖ്യ കൂ​ടു​ന്ന വ​ട​ക്കെ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ എം.​പി​മാ​രു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​രു​ക​യും ചെ​യ്യാ​ൻ വ​ഴി​യൊ​രു​ക്കു​ന്ന​താ​യി​രി​ക്കും പു​തി​യ സെ​ൻ​സ​സ് ആ​ധാ​ര​മാ​ക്കി​യു​ള്ള മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം. ഈ ​തി​രി​ച്ച​ടി മു​ൻ​കൂ​ട്ടി​ക്ക​ണ്ട് ഓ​രോ കു​ടും​ബ​ത്തി​ലും മൂ​ന്ന് മ​ക്ക​ൾ എ​ന്ന നി​ല​ക്ക് ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ജ​ന​സം​ഖ്യ വ​ർ​ധ​ന വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു ഇ​തി​ന​കം ആ​ഹ്വാ​ന​വും ചെ​യ്തി​ട്ടു​ണ്ട്.

2002ൽ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം എ.​ബി. വാ​ജ്പേ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ ഭ​ര​ണ​ഘ​ട​ന​യു​ടെ 84-ാം ഭേ​ദ​ഗ​തി​യി​ലൂ​ടെ 25 വ​ർ​ഷ​ത്തേ​ക്ക് മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. 2026നു​ശേ​ഷം പു​റ​ത്തു​വ​രു​ന്ന ആ​ദ്യ സെ​ൻ​സ​സ് റി​പ്പോ​ർ​ട്ട് ആ​ധാ​ര​മാ​ക്കി മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​പ്പാ​ക്കാ​നാ​ണ് അ​ന്ന് നീ​ട്ടി​വെ​ച്ച​ത്. ഇ​തു​പ്ര​കാ​രം 2031 സെ​ൻ​സ​സ് പ്ര​കാ​ര​മാ​ണ് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ക്കേ​ണ്ട​തെ​ങ്കി​ലും 2027ൽ ​ത​ന്നെ അ​തി​നു​ള്ള പ്ര​ക്രി​യ തു​ട​ങ്ങി ഒ​രു വ​ർ​ഷ​ത്തി​ന​കം ന​ട​ത്താ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം. അ​ങ്ങ​നെ​യെ​ങ്കി​ൽ പു​ന​ർ​നി​ർ​ണ​യി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലാ​കും 2029 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക.

എ​ന്നാ​ൽ, ഇ​തി​നാ​യി ഭ​ര​ണ​ഘ​ട​ന​യു​ടെ 55, 81, 82 170, 330, 332 അ​നു​ച്ഛേ​ദ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യേ​ണ്ട​തു​ണ്ട്. ര​ജി​സ്ട്രാ​ർ ജ​ന​റ​ലും സെ​ൻ​സ​സ് ക​മീ​ഷ​ണ​റു​മാ​യ മൃ​ത്യു​ഞ്ജ​യ് കു​മാ​ർ നാ​രാ​യ​ണി​ന്റെ കാ​ലാ​വ​ധി 2026 ആ​ഗ​സ്റ്റ് ​വ​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ ദീ​ർ​ഘി​പ്പി​ച്ച​ത് ഈ​യി​ടെ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentCaste Census
News Summary - Caste Census
Next Story