Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2023 10:35 PM IST Updated On
date_range 5 Nov 2023 10:35 PM ISTജാതി സെൻസസ് നടത്തും; ഛത്തിസ്ഗഢിൽ 20 വാഗ്ദാനങ്ങളുമായി കോൺഗ്രസ്
text_fieldsbookmark_border
റായ്പുർ: ഛത്തിസ്ഗഢിൽ ഭരണത്തുടർച്ച ഉറപ്പാക്കാൻ വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടനപത്രിക. ജാതി സെൻസസ് നടത്തുമെന്നതാണ് പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. കർഷക കടം വീണ്ടും എഴുതിത്തള്ളും. നെല്ലിന് താങ്ങുവില ക്വിന്റലിന് 3200 രൂപയാക്കും.
ബീഡിയുണ്ടാക്കാനുള്ള കാട്ടിൽനിന്നു ശേഖരിക്കുന്ന തേണ്ടു ഇലയുടെ സംഭരണവില 4000 രൂപയിൽനിന്ന് 6000 രൂപയായി ഉയർത്തും. പാചകവാതകത്തിന് 500 രൂപ സബ്സിഡി, അംഗൻവാടി മുതൽ ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയും വാഗ്ദാനങ്ങളിലുണ്ട്. മന്ത്രി മുഹമ്മദ് അക്ബറിന്റെ നേതൃത്വത്തിലാണ് പ്രകടനപത്രിക തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story