രാജ്യത്ത് ജാതി സെൻസസ് നടക്കുമെന്ന് രാഹുൽ ഗാന്ധി; ‘എല്ലാം അതിലൂടെ വ്യക്തമാകും’
text_fieldsനാഗ്പൂർ: രാജ്യത്ത് ജാതി സെൻസസ് നടക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് ദലിത്, ഒ.ബി.സി, ആദിവാസി എന്നീ വിഭാഗക്കാരോട് കാണിക്കുന്ന അനീതി പുറത്തുകൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നാഗ്പൂരിൽ നടന്ന സംവിധാൻ സമ്മാൻ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി സെൻസസിലൂടെ എല്ലാം വ്യക്തമാകും. ബി.ജെ.പി എത്രമാത്രം അധികാരം കൈയാളുന്നുവെന്നും നമ്മുടെ പങ്ക് എന്താണെന്നും എല്ലാവർക്കും മനസ്സിലാകും. ജാതി സെൻസസ് വികസനത്തിന്റെ മാതൃകയാണ്. 50 ശതമാനം സംവരണ പരിധിയും നമ്മൾ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 90 ശതമാനത്തിലധികം വരുന്ന പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾക്ക് നീതി ഉറപ്പാക്കാനാണ് തങ്ങൾ പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ ബി.ആർ അംബേദ്കർ തയാറാക്കിയ ഭരണഘടന വെറുമൊരു പുസ്തകമല്ല, ഒരു ജീവിത രീതിയാണ്. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആളുകൾ ഭരണഘടനയെ ആക്രമിക്കുമ്പോൾ അവർ ആക്രമിക്കുന്നത് രാജ്യത്തിന്റെ ശബ്ദത്തെയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അദാനി കമ്പനി മാനേജ്‌മെന്റിൽ ദലിത്, ഒ.ബി.സി, ആദിവാസി എന്നീ വിഭാഗക്കാരെ നിങ്ങൾ കാണില്ല. വെറും 25 പേരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങൾ എഴുതിത്തള്ളുന്നു. എന്നാൽ, കർഷകരുടെ കടം എഴുതിത്തള്ളുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ ആളുകളുടെ ശീലങ്ങൾ മാറ്റാൻ ശ്രമിക്കുന്നതിന്റെ പേരിൽ താൻ ആക്രമിക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.