ഝാർഖണ്ഡിലും ജാതി സർവേ നടത്തുന്നു
text_fieldsറാഞ്ചി: ബിഹാറിെന്റ ചുവടുപിടിച്ച്, ഝാർഖണ്ഡിലും ജാതി സർവേ നടത്താനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ മുഖ്യമന്ത്രി ചംപയ് സോറൻ നിർദേശം നൽകി. സർവേ നടത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ കരട് തയാറാക്കി മന്ത്രിസഭയുടെ അംഗീകാരത്തിന് സമർപ്പിക്കാൻ പേഴ്സനൽ ഡിപ്പാർട്മെൻറിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം സർവേ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ‘കൂടുതൽ ജനസംഖ്യ, കൂടുതൽ വിഹിതം’, ഝാർഖണ്ഡ് തയാർ’എന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചതും സർവേയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു.
സംസ്ഥാനത്തെ ജെ.എം.എം-കോൺഗ്രസ്-ആർ.ജെ.ഡി ഭരണസഖ്യത്തിലെ എം.എൽ.എമാർ ദീർഘനാളായി ജാതി സർവേ നടത്തണമെന്ന് ആവശ്യപ്പെട്ടുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.