Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2022 11:18 PM IST Updated On
date_range 24 Dec 2022 11:18 PM ISTഒ.ബി.സിക്ക് ജാതി തിരിച്ച കണക്കെടുപ്പ്: കേന്ദ്രത്തോട് അഭിപ്രായം തേടി സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: വരാനിരിക്കുന്ന കാനേഷുമാരിയിൽ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) ജാതിതിരിച്ച കണക്കെടുപ്പ് ആവശ്യപ്പെടുന്ന ഹരജിയിൽ സുപ്രീംകോടതി കേന്ദ്രത്തോട് പ്രതികരണം തേടി.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് കേന്ദ്രത്തിനും സാമൂഹികനീതി-ശാക്തീകരണ മന്ത്രാലയത്തിലും നോട്ടീസയച്ചു. ജാതി അധിഷ്ഠിത സർവേ നടത്താത്തതിനാൽ സർക്കാറിന് എല്ലാ ഒ.ബി.സി വിഭാഗങ്ങൾക്കിടയിലും ക്ഷേമപദ്ധതികൾ എത്തിക്കാനാവുന്നില്ലെന്ന് ഹരജിക്കാരനായ അഡ്വ. കൃഷൻ കനയ്യ പാൽ അഭിപ്രായപ്പെട്ടു.
കൃത്യമായ ഡേറ്റയില്ലാത്തതിനാൽ കൃത്യതയുള്ള പദ്ധതികൾ ആവിഷ്കരിക്കാനാകുന്നില്ലെന്നും ഹരജിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story