കന്നുകാലി വിജ്ഞാപനം: കിസാൻസഭ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: കന്നുകാലികളുടെ വിൽപനയും കശാപ്പും തടയുന്ന കേന്ദ്രസർക്കാറിെൻറ വിജ്ഞാപനം ഭരണഘടനവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭ സുപ്രീംകോടതിയെ സമീപിച്ചു.
വിജ്ഞാപനം ഭരണഘടന ഉറപ്പ് നൽകുന്ന വകുപ്പുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പൊതുതാൽപര്യഹരജി സമർപ്പിച്ചതായി കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമൊല്ല വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രസർക്കാറിെൻറ ചട്ടം ഏതെങ്കിലും തൊഴിലോ വ്യാപാരമോ ജോലിയോ ചെയ്യുന്നത് ഉറപ്പുനൽകുന്ന ഭരണഘടനാവകുപ്പുകൾക്ക് എതിരാണ്.
ചന്തകൾ, മേളകൾ എന്നിവ സംസ്ഥാന പട്ടികയിൽ വരുന്നതാണ്. കാർഷിക സമ്പദ്വ്യവസ്ഥയിൽ ഗുരുതരപ്രത്യാഘാതം സൃഷ്ടിക്കാവുന്ന പ്രശ്നമാണിത്.
വാർത്തസമ്മേളനത്തിൽ അഖിലേന്ത്യ കിസാൻസഭ ജോയൻറ് സെക്രട്ടറിമാരായ വിജു കൃഷ്ണൻ, എൻ.കെ. ശുക്ല എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.