പിടിച്ചെടുത്ത കന്നുകാലികൾക്ക് ഗോശാലകളിൽ പീഡനം
text_fieldsബംഗളൂരു: കന്നുകാലി കടത്തിെൻറ പേരിൽ പിടിച്ചെടുത്ത കന്നുകാലികൾക്ക് ഗോശാലകളിൽ കടുത്ത പീഡനം. ഭക്ഷണം വെള്ളവും ലഭിക്കാതെ പലതും മൃതപ്രാണമായ നിലയിലാണ്. ചാണകം പോലും നീക്കാതെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഗോശാലകൾ പ്രവർത്തിക്കുന്നത്. മഹാദേവപുരെത്ത ബംഗളൂരു ഗോശാലയിൽ ഭക്ഷണം ലഭിക്കാതെ കാലികൾ ചത്തതായാണ് റിപ്പോർട്ട്.
തുമകുരു ഗുബ്ബിയിലെ ധ്യാൻ ഗോരക്ഷണ ട്രസ്റ്റിന് കീഴിലെ ഗോശാലയിൽ വെള്ളിയാഴ്ച പൊലീസെത്തിയിരുന്നു. 40 കാലികളെ കർഷകർക്ക് തിരിച്ചു നൽകണമെന്ന ഉത്തരവ് നടപ്പാക്കാനാണ് പൊലീസെത്തിയത്. കശാപ്പ് ശാലയിലേക്ക് കൊണ്ടുപോവുകയായിരുന്നെന്ന ആരോപണത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത ഇവയെ ട്രസ്റ്റിന് കീഴിലെ ഗോശാലയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ഇവയെ വിട്ടുനൽകാൻ ആവശ്യപ്പെട്ട് പൊലീസ് എത്തിയപ്പോൾ ഗോശാല ട്രസ്റ്റിയായ നന്ദിനി പൊലീസിനെ തടയുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ പൊലീസ് വെറുംൈകയോടെ തിരിച്ചുപോയി. അതേസമയം, ബംഗളൂരുവിലെയും ഗുബ്ബിയിലെയും ഗോശാലകൾ ഒരു വ്യക്തിയുടെ നേതൃത്വത്തിലാണെന്നും ഇയാൾക്ക് ഒരു കേന്ദ്രമന്ത്രിയുമായി അടുത്ത ബന്ധമുള്ളതായും അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.