മുംബൈയിലെ കശാപ്പുകാർക്ക് ഇരുട്ടടി
text_fieldsമുംബൈ: അറവിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിക്കുന്ന കേന്ദ്ര സർക്കാർ നിയമം മഹാനഗരത്തിലെ ഇറച്ചിക്കച്ചവടക്കാർക്ക് ഇരുട്ടടിയാകുന്നു. 2015ൽ പോത്തൊഴിച്ചുള്ള മാട്ടിറച്ചി മഹാരാഷ്ട്ര സർക്കാർ നിരോധിച്ചത് അറവുശാലകളിലെ ജീവനക്കാരെയും ഇറച്ചിക്കച്ചവടക്കാരെയും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു.
പോത്തൊഴിച്ചുള്ള മാട്ടിറച്ചി നിരോധിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞെങ്കിലും ഇന്നും അറുക്കുന്ന പോത്തുകളുടെ എണ്ണം കൂടിയിട്ടില്ല. പോത്തിന് കാളയുടെ അത്ര ആവശ്യക്കാരില്ല. അതിനാൽ എണ്ണം കൂട്ടാനോ വിലകൂട്ടാനോ കഴിയാത്ത അവസ്ഥയിലാണ് കച്ചവടക്കാർ. കാളയിറച്ചി ദിവസം ഒരു കടയിൽ 100 കിേലായോളം വിറ്റിടത്ത് ഇന്ന് പോത്തിറച്ചി 20 കിലോയോളമേ വിൽക്കപ്പെടുന്നുള്ളൂ. അറവുശാലകളെയും ഇറച്ചിക്കടകളെയും ആശ്രയിക്കുന്ന അരലക്ഷത്തിലേറെ പേർ നഗരത്തിലുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി ഇവരിൽ ഏറെ പേരും തൊഴിൽരഹിതരാണ്. മറ്റുള്ളവർ പോത്തിറച്ചി കച്ചവടത്തിൽനിന്നുള്ള തുച്ഛവരുമാനത്തിൽ കഴിയുകയുമാണെന്ന് മുംബൈ സബർബൻ ബീഫ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡൻറ് ഇന്ദസാർ ഖുറൈശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.