ഡൽഹിയിൽ ആറ് പേരെ ആക്രമിച്ചത് എഴുപതോളം വരുന്ന ഗോരക്ഷ ഗുണ്ടകൾ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ വെള്ളിയാഴ്ച രാത്രി ആറ് പേരെ ആക്രമിച്ചത് എഴുപതോളം വരുന്ന ഗോരക്ഷ ഗുണ്ടകൾ. രണ്ട്മണിക്കൂറാണ് സംഘത്തിലുണ്ടായിരുന്ന ശൗകീനെ സംഘം കെട്ടയിട്ട് മർദിച്ചത്. അഴിച്ച് വിടാൻ ശൗകീൻ യാചിച്ചെങ്കിലും ഇവരെ തല്ലുന്നതിൽ ഹരം പിടിച്ച ഗോരക്ഷ ഗുണ്ടകൾ ഇതിന് തയാറായില്ല.
ഞങ്ങൾ ആറ് പേരാണ് ഉണ്ടായിരുന്നത്. അവർ 70 പേർ ഉണ്ടായിരുന്നു. വാഹനം തടഞ്ഞു നിർത്തിയുടൻ മർദ്ദനം തുടങ്ങുകയായിരുന്നു. ഒരു ഘട്ടത്തിൽ മരണം സംഭവിക്കുമെന്ന് തന്നെ പ്രതീക്ഷിച്ചു. പിന്നീട് പൊലീസെത്തിയാണ് ഞങ്ങളെ രക്ഷിച്ചത്^ ശൗകീൻ പറഞ്ഞു.
ശൗകീനും മറ്റ് അഞ്ച് േപരും പോത്തുകളെ വിൽക്കുന്നതിനാണ് ഗാസിയാപൂരിൽ പോയത്. പൊലീസുകാർക്ക് കൈക്കൂലി നൽകേണ്ടി വരുമെന്നതിനാൽ പ്രധാന പാത ഒഴിവാക്കി ചെറിയ റോഡുകളിലൂടെയായിരുന്നു യാത്ര. ഇതിനിടെയായാണ് വീണ്ടും കന്നുകാലി കടത്തിെൻറ പേരിൽ ഇവർക്ക് മർദ്ദനമേൽക്കേണ്ടി വന്നത്.
കഴിഞ്ഞ മുപ്പത് വർഷമായി തങ്ങൾ ഇൗ ജോലിയാണ് ചെയ്യുന്നത്. ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ലെന്ന് ശൗകീെൻറ പിതാവ് അലി പറയുന്നു. ഭയമുണ്ടെങ്കിലും ഇനിയും ഇൗ തൊഴിലിലേക്ക് തന്നെ തിരിച്ച് പോകുമെന്നും മർദ്ദനേമറ്റവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.