മോഷ്ടാവെന്നു കരുതി പിടികൂടി; ഒടുവിൽ കമിതാക്കൾക്ക് മംഗല്ല്യ സൗഭാഗ്യം
text_fieldsപട്ന: മുകിയെ കാണാനായി രാത്രിയിൽ അവരുടെ വീട്ടിനകത്ത് കയറിയ സൈനികനെ മോഷ്ടാവെന്ന് സംശയിച്ച് വീട്ടുകാർ പിടികൂടി. ഒടുവിൽ ഗ്രാമവാസികളുടെ ഇടപെടലിൽ കമിതാക്കൾക്ക് മംഗല്ല്യസൗഭാഗ്യം. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം.
മഹാരാജ് ഗഞ്ച് സ്വദേശിയായ തേജു എന്ന വിശാൽ സിങ് ബന്ധുവിെൻറ മകളായ ലക്ഷ്മിന കുമാരിയുമായി അഞ്ചു വർഷത്തോളമായി പ്രണയത്തിലായിരുന്നു. സൈന്യത്തിൽ ക്ലാർക്കായ വിശാൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് അവധിക്ക് നാട്ടിലെത്തി. കാമുകിയെ കാണണമെന്ന ആഗ്രഹം തോന്നിയ വിശാൽ ബുധനാഴ്ച രാത്രിയിൽ വീട്ടിലെ മറ്റംഗങ്ങൾ ഉറങ്ങിെയന്ന് ഉറപ്പാക്കിയ ശേഷം ഒാടിളക്കി കാമുകിയുടെ മുറിയിൽ കടക്കുകയായിരുന്നു. എന്നാൽ പെെട്ടന്ന് വീട്ടുകാർ ഉറക്കമുണരുകയും കള്ളൻ വന്നതായി ഉറക്കെ വിളിച്ചു പറയുകയും ചെയ്തു.
ശബ്ദം കേട്ട് ഒാടിക്കുടിയ നാട്ടുകാർ അക്രമാസക്തമായതോടെ കാമുകീ കാമുകൻമാർക്ക് കാര്യങ്ങൾ തുറന്നു പറയുകയല്ലാതെ വഴിയില്ലെന്നായി. വിശാലിനെ അകത്തിട്ട് പൂട്ടിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. അതിനിടെ വിശാലിെൻറ മുത്തച്ഛനും മൂൻ സർപാഞ്ചുമായ പഞ്ചു യാദവ് സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു. ഇരുവർക്കും പ്രായപൂർത്തിയായതിനാലും ഇരു കുടുംബവും യാദവ വിഭാഗത്തിലായതിനാലും വിശാലിേൻറയും ലക്ഷ്മിയുടേയുാം കുടുംബങ്ങൾ വിവാഹത്തിന് സമ്മതം മൂളിയതോടെ ഇരുവരുടേയും വിവാഹം സഫലമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.