ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച കോൺഗ്രസ് മുൻ മുഖ്യമന്ത്രിയുടെ ബാനർ വലിച്ചുകീറി ബി.ജെ.പി നേതാവ്
text_fieldsഭോപ്പാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്‍റെ ഫ്ലക്സ് ബോർഡ് കീറുന്ന ബി.ജെ.പി നേതാവിന്‍റെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറിയിൽ പതിഞ്ഞു. ജനുവരി 16ന് മധ്യപ്രദേശിലെ ടികംഗഡ് ജില്ലയിലെ കുന്ദേശ്വർ ക്ഷേത്രത്തിന് മുന്നിലായിരുന്നു ബി.ജെ.പിയെ നാണംക്കെടുത്തിയ സംഭവം. പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്നതിന് കമൽനാഥ് നഗരത്തിൽ എത്തുന്നുണ്ടായിരുന്നു.
കൃത്യം നടത്തിയ ബി.ജെ.പി നേതാവ് പ്രജാതന്ത്ര ഗാംഗേലെക്കെതിരെ ഐ.പി.സിയിലെ പ്രസക്തമായ മൂന്ന് വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ടികംഗർഹ് കോട്വാലി എസ്.എച്ച്.ഒ പറഞ്ഞു. ബോർഡ് കീറുന്നത് തടയാൻ ശ്രമിച്ചവർക്കെതിരെ ഇയാൾ മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും എസ്.എച്ച്.ഒ വ്യക്തമാക്കി.
കുന്ദേശ്വർ ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന പോസ്റ്റർ ഗാംഗേലെ വലിച്ചുകീറിയെന്നാണ് പരാതിക്കാരനായ സന്ദീപ് യാദവ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. മധ്യപ്രദേശിൽ ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് സംഭവം. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് കോൺഗ്രസും ബി.ജെ.പിയും അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.